ഇന്റർഫേസ് /വാർത്ത /Sports / Asia Cup 2022 | ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം; ശ്രീലങ്കയെ നേരിടും

Asia Cup 2022 | ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം; ശ്രീലങ്കയെ നേരിടും

പാകിസ്ഥാനെതിരായ മൽസരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും.

പാകിസ്ഥാനെതിരായ മൽസരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും.

പാകിസ്ഥാനെതിരായ മൽസരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും.

  • Share this:

ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മൽസരം.

സൂപ്പർ ഫോറിലെ രണ്ടാമത്തെ മൽസരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. രാത്രി 7.30ന് ദുബായിലാണ് മൽസരം, പാകിസ്ഥാനെതിരെ പരാജയപ്പെട്ടതിന്റെ സമ്മർദത്തിലാണ് ടീം ഇന്ത്യ. അതേസമയം അഫ്ഗാനിസ്ഥാനെതിരായ വിജയത്തിന്റെ ആവേശത്തിൽ ശ്രീലങ്കയും.

ഇന്ത്യൻ ഓപ്പണർമാരും വിരാട് കോലിയും ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണെങ്കിലും ബൗളർമാർ റൺസ് വഴങ്ങുന്നത് തിരിച്ചടിയാണ്. ഇനിയുള്ള രണ്ട് മൽസരങ്ങളും ജയിച്ചില്ലെങ്കിൽ ഇന്ത്യയുടെ ഫൈനൽ സാധ്യത മങ്ങും. പാകിസ്ഥാനെതിരായ മൽസരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും.

Also Read :- റിഷഭ് പന്തിന്‍റെ മോശം ബാറ്റിങ്; ഡ്രസിങ് റൂമിൽ ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വീഡിയോ വൈറൽ

ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ 5 വിക്കറ്റിന്‍റെ ഉജ്വല വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്ത് ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാന്‍റെ പ്രകടനം പാകിസ്ഥാന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി. 51 പന്തുകള്‍ നേരിട്ട താരം 2 സിക്‌സും 6 ഫോറുമടക്കം 71 റണ്‍സെടുത്തു.

Also Read:- Arshdeep Singh | ഇന്ത്യൻ താരം അര്‍ഷ്ദീപ് സിങ്ങിനെതിരായ വിദ്വേഷ പ്രചാരണം: പിന്നിൽ പാക് സംഘടനയോ?

ഇന്ത്യന്‍ ഇന്നിങ്സില്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറിയും ഓപ്പണര്‍മാരായ  ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കെ.എല്‍ രാഹുലിന്‍റെയും പ്രകടനം മികച്ചതായിരുന്നെങ്കിലും ബൗളർമാർ റൺസ് വഴങ്ങുന്നത് തിരിച്ചടിയായി. നിര്‍ണായക ഘട്ടത്തിലെ ചില ക്യാച്ചുകള്‍ കൈവിട്ടതും ഇന്ത്യയെ പിന്നോട്ടടിച്ചു.

First published:

Tags: Asia cup, India Vs Srilanka 2022