കൊല്‍ക്കത്ത: ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തെച്ചൊല്ലി ആരംഭിച്ച വിവാദങ്ങള്‍ കെട്ടടങ്ങവെ ഋഷഭ് പന്തിനെ ടീമിലെടുക്കാത്തതിനെതിരെ ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലി. ലോകകപ്പില്‍ ഇന്ത്യ പന്തിനെ മിസ് ചെയ്യുമെന്നാണ് ദാദ പറയുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്ന ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ പന്ത് പുറത്തെടുത്തിരുന്നത്.
പന്തിനെ ടീം മിസ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഏത് താരത്തിന് പകരക്കാരനായിട്ടായിരുന്നു താരത്തെ ടീമിലുള്പ്പെടുത്തേണ്ടതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. ' ഇന്ത്യ ലോകകപ്പില്‍ പന്തിനെ മിസ് ചെയ്യും. പക്ഷേ ആരുടെ സ്ഥാനത്താണ് പന്തിനെ മിസ് ചെയ്യുക എന്ന് എനിക്കറിയില്ല' ഗാംഗുലി പറഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്ന യുവതാരമാണ് ഋഷഭ് പന്ത്. എന്നാല്‍ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചത്. പരിക്കേറ്റ കേദാര്‍ ജാദവിന്റെ പകരക്കാരനായി ഋഷഭ് പന്ത് ടീമിലെത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച അദ്ദേഹം അതിനെക്കുറിച്ച പ്രതികരിക്കാനാകില്ലെന്നും വ്യക്തമാക്കി.
'അദ്ദേഹത്തിന് പരുക്ക് പറ്റിയിരിക്കുകയാണ്. ഫിറ്റ്നെസ് വീണ്ടെടുക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് പറയാനാകില്ല. അദ്ദേഹം പരുക്കില്‍ നിന്ന് മോചിതനാകുമെന്നാണ് ഞാന്‍ കരുതുന്നത്' ദാദ പറഞ്ഞു.
ഐപിഎല്‍ ടീമുകളുടെ പ്രകടനം വിലയിരുത്തിയ ദാദ ചെന്നൈയുടെ എം എസ് ധോണിയും മുംബൈയുടെ രോഹിത് ശര്‍മയുമാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരെന്നും ഗാംഗുലി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.