HOME » NEWS » Sports » INDIA WILL TAKE ON ENGLAND IN THE SERIES DECIDING THIRD ODI OF THE ONGOING SERIES IN PUNE ON SUNDAY INT SAR

India Vs England 3rd ODI| ഇന്ത്യ- ഇംഗ്ലണ്ട് ആവേശകരമായ ഏകദിന പരമ്പരയുടെ 'ഫൈനൽ' ഇന്ന്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മല്‍സരത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വി ഐ സി സിയുടെ ഏകദിന റാങ്കിങിലും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യ പരാജയത്തോടെ മൂന്നാംസ്ഥാനത്തേക്ക് മാറി.

News18 Malayalam | news18-malayalam
Updated: March 28, 2021, 11:12 AM IST
India Vs England 3rd ODI| ഇന്ത്യ- ഇംഗ്ലണ്ട് ആവേശകരമായ ഏകദിന പരമ്പരയുടെ 'ഫൈനൽ' ഇന്ന്
Getty Images
  • Share this:
ജീവൻ മരണ പോരാട്ടത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും. ഉച്ചക്ക് 1.30ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളും പോലെ തന്നെ ഈ കളിയിലും സ്‌റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനനമില്ല.

അവസാന മത്സരത്തിലെ ഉജ്ജ്വല ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യയോട് 1-1ന് സമനില പിടിച്ചിരുന്നു. ടെസ്റ്റ്, ടി20 എന്നിവയ്ക്കു പിന്നാലെ ഏകദിനത്തിലും പരമ്പര സ്വന്തമാക്കി ആധിപത്യമുറപ്പിക്കാനാകും ഇന്ത്യ ശ്രമിക്കുക. അതെ സമയം പര്യടനത്തിലെ ഒരു പരമ്പരയെങ്കിലും നേടി മാനം രക്ഷിക്കാനാകും ഇംഗ്ലണ്ടിന്റെ ശ്രമം.

രണ്ടാം ഏകദിനത്തില്‍ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് ബട്‌ലര്‍ക്ക് കീഴില്‍ ഇംഗ്ലണ്ട് ഇറങ്ങുക. ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഇയോൻ മോർഗന് പകരം ബട്ലറാണ് രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ നയിച്ചത്. ഇന്ത്യയാവട്ടെ കഴിഞ്ഞ കളിയിലെ തോല്‍വി മറന്ന് വിജയവഴിയില്‍ തിരിച്ചെത്താമെന്ന ശുഭപ്രതീക്ഷയിലുമാണ്.

Also Read- ലിവർപൂൾ താരം മുഹമ്മദ് സലായെ പുകഴ്ത്തി ആരാധകർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മല്‍സരത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വി ഐ സി സിയുടെ ഏകദിന റാങ്കിങിലും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യ പരാജയത്തോടെ മൂന്നാംസ്ഥാനത്തേക്ക് മാറി. ഐ സി സി യുടെ റാങ്കിങ്ങിൽ ഇംഗ്ലണ്ട് ആണ് ഒന്നാമത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്ക്‌ റാങ്കിങില്‍ തലപ്പത്ത് എത്താമായിരുന്നു. എന്നാൽ രണ്ടാം ഏകദിനത്തിൽ 39 പന്തുകൾ ബാക്കി നിർത്തിക്കൊണ്ട് ആറ് വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് തകർത്തെറിഞ്ഞത്. ഇതോടെ ഇന്ത്യയുടെ രണ്ടാം സ്ഥാനവും നഷ്ടപ്പെടുകയായിരുന്നു.

123 പോയിന്റോടെ ഇംഗ്ലണ്ട് തലപ്പത്ത് തുടരുമ്പോൾ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ മറികടന്ന് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യക്കും ന്യൂസിലാന്‍ഡിനും 118 റേറ്റിങ് പോയിന്റ് വീതമാണുള്ളത്. ഇനി മൂന്നാം ഏകദിനം ജയിച്ച്‌ പരമ്പര സ്വന്തമാക്കിയാലും ഇന്ത്യക്കു ഒന്നാം റാങ്കിലെത്താന്‍ കഴിയില്ല. ബംഗ്ലാദേശിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയതാണ് ന്യൂസിലാന്‍ഡിന് രണ്ടാംസ്ഥാനത്തേക്കുള്ള വഴി ഒരുക്കിയത്.

ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീം ബാറ്റിങ് ലൈനപ്പിൽ മാറ്റമൊന്നും വരുത്താൻ സാധ്യതയില്ല. റിഷഭ് പന്തും, രാഹുലും ഫോമിലായതിനാൽ സൂര്യകുമാറിന്റെ ഏകദിന അരങ്ങേറ്റം വൈകും. അവസാന മത്സരത്തിൽ മോശം പ്രകടനം കാഴ്ച വെച്ച കുൽദീപ് യാദവിന് പകരം വാഷിംഗ്‌ടൺ സുന്ദറിനെയോ യുസ്വേന്ദ്ര ചഹലിനെയോ ഇന്ത്യ പരിഗണിക്കും.

Also Read- 'കോഹ്ലിയുടെ മോശം ക്യാപ്റ്റൻസി ഇന്ത്യക്ക് ലോകകപ്പും നഷ്ടപ്പെടുത്തിയേക്കും' -മൈക്കൽ വോൺ

വിന്നിങ് കോമ്പിനേഷൻ ആയതുകൊണ്ട് ഇംഗ്ലണ്ട് ടീമിൽ മാറ്റമൊന്നും വരുത്താൻ സാധ്യതയില്ല. രണ്ടാം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ലിയാം ലിവിങ്സ്റ്റൺ ഈ മത്സരത്തിലും ടീമിലുണ്ടായേക്കും. നിർണായക മത്സരമായതിനാൽ പേസർ മാർക്ക് വുഡിനെയും ഇംഗ്ലണ്ട് പരിഗണിച്ചേക്കും.

News summary: India will take on England in the series-deciding third ODI of the ongoing series in Pune on Sunday
Published by: Rajesh V
First published: March 28, 2021, 11:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories