നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup | ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും; തോറ്റാല്‍ സെമി കാണാതെ പുറത്തേക്ക്

    T20 World Cup | ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും; തോറ്റാല്‍ സെമി കാണാതെ പുറത്തേക്ക്

    ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ 18 വര്‍ഷമായി മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്കുള്ളത് .

    Image: AP

    Image: AP

    • Share this:
      ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യ(India) ഇന്ന് ന്യൂസിലന്‍ഡിനെ(New Zealand) നേരിടും. ഇരു ടീമിനും ജയം അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയായിരിക്കും ദുബായിലെ പിച്ചില്‍ നടക്കുക. തോറ്റാല്‍ ഇരുടീമകളുടെയും സെമി സാധ്യതകള്‍ അവസാനിക്കും. രണ്ടു ടീമും പാകിസ്ഥാനോട് പരാജയപ്പെട്ടാണ് എത്തുന്നത്.

      അതേസമയം ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ 18 വര്‍ഷമായി മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്കുള്ളത് . ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ ഇതുവരെ നടന്ന 10 കളികളില്‍ ഒമ്പതിലും ചേസ് ചെയ്ത ടീമാണ് ജയിച്ചത്.

      പാകിസ്ഥാനെതിരായ മത്സരത്തില്‍ സമ്പൂര്‍ണ പരാജയം വഴങ്ങിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനായെത്തുന്നത്. മത്സരത്തിലെ ജയത്തോടെ ഇന്ത്യക്കെതിരെ ടി20 ലോകകപ്പില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന റെക്കോര്‍ഡ് കൂടി പാകിസ്ഥാന്‍ തിരുത്തിക്കുറിച്ചിരുന്നു. ഒരു ടി20 മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് തോല്‍ക്കുന്ന ആദ്യത്തെ മത്സരം കൂടിയായി ഇത് മാറി.

      അതേസമയം പാകിസ്ഥാനെതിരെ പൊരുതി തോറ്റാണ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

      Also Read-T20 World Cup |തോല്‍വിയിലും തലയുയര്‍ത്തി ഹസരംഗ; തകര്‍പ്പന്‍ ഹാട്രിക്; സ്വന്തമാക്കിയത് ചരിത്രനേട്ടം

      ന്യൂസിലന്‍ഡിനെതിരെയുള്ള ജയം പാകിസ്ഥാന് അഭിമാനപ്രശ്നം കൂടിയായിരുന്നു. പാകിസ്ഥാനില്‍ നടക്കേണ്ട ന്യൂസലിന്‍ഡിനെതിരായ പരമ്പര സുരക്ഷാകാരണങ്ങളാല്‍ ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനില്‍ എത്തിയ ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരം തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പരമ്പര ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഇതിന് ലോകകപ്പ് മത്സരത്തില്‍ ജയത്തിലൂടെ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ റമീസ് രാജ നേരത്തെ വ്യകതമാക്കിയിരുന്നു.

      Also Read-T20 World Cup | ത്രില്ലര്‍ മില്ലര്‍! ആവേശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ നാല് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക

      2017ല്‍ ടെസ്റ്റിന് പുറമെ ഇന്ത്യയുടെ ഏകദിന ടി20 ടീമുകളുടെയും നായകനായശേഷം നിര്‍ണായക മത്സരങ്ങളിലൊന്നും ടോസിലെ ഭാഗ്യം കോലിയെ തുണച്ചിട്ടില്ലയെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഏകദിനത്തില്‍ 95 മത്സരങ്ങളില്‍ 40 എണ്ണത്തിലും ടി20യില്‍ 46 എണ്ണത്തില്‍ 18ലും മാത്രമാണ് കോലിയെ ടോസ് ഭാഗ്യം അനുഗ്രഹിച്ചത്.
      Published by:Jayesh Krishnan
      First published:
      )}