• HOME
  • »
  • NEWS
  • »
  • sports
  • »
  • CWG 2022 | കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബൗള്‍സില്‍ ചരിത്ര സ്വര്‍ണ്ണം നേടി ഇന്ത്യന്‍ വനിതകള്‍

CWG 2022 | കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബൗള്‍സില്‍ ചരിത്ര സ്വര്‍ണ്ണം നേടി ഇന്ത്യന്‍ വനിതകള്‍

ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ നാലാമത്തെ സ്വര്‍ണമാണിത്.

  • Last Updated :
  • Share this:
    കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്ര വിജയം നേടി ഇന്ത്യന്‍ വനിതാ  ലോണ്‍ ബൗള്‍സ് ടീം. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍ ടീമിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്.  ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ നാലാമത്തെ സ്വര്‍ണമാണിത്.



    17-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ വനിതാ സംഘത്തിന്റെ ജയം. ലവ്ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡല്‍ സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി.നാല് സ്വർണം, മൂന്നു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില.
    Published by:Arun krishna
    First published: