പരമ്പര തൂത്തുവാരാന്‍ ഒരുങ്ങി ഇന്ത്യ; ലോകത്തിലെ ഒന്നാമനാകാന്‍ രോഹിത്

News18 Malayalam
Updated: November 11, 2018, 8:01 AM IST
പരമ്പര തൂത്തുവാരാന്‍ ഒരുങ്ങി ഇന്ത്യ; ലോകത്തിലെ ഒന്നാമനാകാന്‍ രോഹിത്
  • Share this:
ചെന്നൈ: ഇന്ത്യ - വിന്‍ഡീസ് ടി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനായാണ് ഇന്നിറങ്ങുന്നത്. രാത്രി 7 മുതല്‍ ചെന്നൈയിലാണ് മത്സരം. ഇന്ന് 69 റണ്‍സ് കൂടി നേടാനായാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ കഴിയും.

അതേസമയം ണറുവശത്ത് ടി 20 യിലെ ലോക രാജാക്കന്‍മാരായെത്തിയ കരീബിയന്‍ സംഘം ഇന്ത്യയില്‍ ഒരു ടി 20 പോലും ജയിക്കാനാകാതെ മടങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ്. ആദ്യ കളിയില്‍ പോരാടി നോക്കിയ അവര്‍ക്ക് ലഖ്‌നൗവില്‍ നടന്ന രണ്ടാം മത്സരത്തില്‍ തീര്‍ത്തും അടിതെറ്റുകയായിരുന്നു. ഓസീസ് പര്യടനത്തിന് മുന്നോടിയായി ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഇന്ത്യ മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

കൊച്ചിയിലിന്ന് നാലാമങ്കം; ഗോവന്‍ വെല്ലുവിളി മറികടക്കാന്‍ മഞ്ഞപ്പട

കുല്‍ദീപിന്റെ അഭാവത്തില്‍ സ്പിന്നറായി ചാഹല്‍ ടീമിലേക്ക് മടങ്ങിയെത്തും. ആദ്യ രണ്ട് മത്സരങ്ങളിലും റോള്‍ ഭംഗിയാക്കിയ ക്രുണാല്‍ പാണ്ഡ്യ ഇന്നും തിളങ്ങിയാല്‍ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കാം. മറുവശത്ത് ടി 20 ക്കായി ടീമില്‍ ഉള്‍പ്പെടുത്തിയവര്‍ പോലും താളം കണ്ടെത്താത്തതിന്റെ നിരാശയിലാണ് വിന്‍ഡീസ്.

'വിചിത്രം'; മാലിക്കിന്റെ പവര്‍ ഷോട്ടേറ്റ് പിടഞ്ഞ് നിക്കോള്‍സ്; സഹ താരത്തിന്റെ ഷോള്‍ഡറില്‍ തട്ടിയ പന്ത് പറന്ന് പിടിച്ച് സോധി
പൊള്ളാര്‍ഡിന്റെ സുവര്‍ണകാലം അവസാനിച്ചെന്ന സൂചനകള്‍ ഈ പരമ്പരയും നല്‍കുന്നു. ഡാരന്‍ ബ്രാവോ, ദിനേഷ് രാംദിന്‍, ബ്രാത്വെയ്റ്റ് എന്നിവരില്‍ ആരെങ്കിലുമൊക്കെ ഇന്ന് ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ് ആരാധകര്‍. ഇന്ത്യന്‍ പര്യടനം ജയത്തോടെ അവസാനിപ്പിക്കാന്‍ വീന്‍ഡീസ് ശ്രമിക്കുമ്പോള്‍ ചെന്നൈയിലും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് രോഹിതിന്റെയും സംഘത്തിന്റെയും ലക്ഷ്യം

First published: November 11, 2018, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading