കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഒൻപതായി. ഭാരോദ്വഹനത്തിൽ ഹർജിന്ദർ കൗർ വെങ്കല മെഡൽ നേടി. നാലാം ദിവസം മൂന്ന് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ ജൂഡോയിൽ ഇന്ത്യയുടെ സുശീല ദേവി വെള്ളി മെഡൽ നേടി.
Medal no 9 for India🇮🇳
Harjinder Kaur lifts a total of 212kgs to bring home a BRONZE🥉 #CWG2022 #B2022 #TeamIndia pic.twitter.com/4qNz9wDWsZ
— Doordarshan Sports (@ddsportschannel) August 1, 2022
48 കിലോ വിഭാഗം ഫൈനലിൽ സൗത്ത് ആഫ്രിക്കയുടെ മിഖേല വൈറ്റ്ബൂളിനോടാണ് സുശീല പരാജയപ്പെട്ടത്. എങ്കിലും വെള്ളി മെഡൽ നേടി രാജ്യത്തിന് അഭിമാനമായി. കോമൺവെൽത്തിന്റെ നാലാം ദിവസം ജൂഡോ താരങ്ങളാണ് ഇന്ത്യയുടെ കരുത്തായത്. ജൂഡോയിൽ പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ വിജയ് കുമാർ യാദവ് വെങ്കല മെഡൽ സ്വന്തമാക്കി.
ടേബിൾ ടെന്നീസ് പുരുഷ ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ എത്തിയതാണ് മറ്റൊരു വിജയ പ്രതീക്ഷ. കൂടാതെ, കോമൺവെൽത്ത് ഗെയിംസ് ലോണ്‍ ബൗള്‍സില്‍ ചരിത്രത്തിലാദ്യമായി മെഡൽ നേടാനൊരുങ്ങുകയാണ് ഇന്ത്യ. ഫൈനലിൽ ഇന്ന് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വൈകിട്ട് 4.15 നാണ് ഫൈനൽ. പരാജയപ്പെട്ടാൽ ഇന്ത്യക്ക് വെള്ളി ലഭിക്കും.
Also Read- ബർമിങ്ഹാമിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ; കോമൺവെൽത്ത് ഗെയിംസ് നാലാം ദിവസം ചിത്രങ്ങളിലൂടെ
ആദ്യമായാണ് ഇന്ത്യ ലോണ്‍ ബൗള്‍സില്‍ മെഡല്‍ നേടുന്നത്. ഇന്ത്യൻ വനിത ഹോക്കി ടീം ഇന്ന് ഇംഗ്ളണ്ടിനെ നേരിടും. വൈകിട്ട് 6.30 നാണ് മൽസരം . ആർടിസ്റ്റിക് ജിംനാസ്റ്റിക് സ് ഫൈനലിൽ സത്യജിത് മൊണ്ടാലും സെയ്ഫ് സാദിഖ് താം ബോളിയും ഇറങ്ങും. ബാഡ്മിന്റൺ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ ഫൈനൽ മൽസരം രാത്രി പത്തിനാണ്.
വൈകിട്ട് 6 ന് ഇന്ത്യയുടെ പുരുഷ ടീം ടേബിൾ ടെന്നീസ് ഫൈനലിനിറങ്ങും. വെയ്റ്റ് ലിഫ്റ്റിങ്ങിൽ പൂനം യാദവ്, വികാസ് താക്കൂർ, ഉഷ ബാനൂർ എന്നിവർ മെഡൽ പ്രതീക്ഷയുമായി മൽസരിക്കും. 200 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജന്റെ ഹീറ്റ്സ് മൽസരവും ഇന്ന് നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.