• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | അര്‍ജന്റീനയ്‌ക്കെതിരെ തോല്‍വി; ഇന്ത്യന്‍ വനിതാ ഹോക്കി ടീമും സെമിയില്‍ പുറത്ത്

Tokyo Olympics | അര്‍ജന്റീനയ്‌ക്കെതിരെ തോല്‍വി; ഇന്ത്യന്‍ വനിതാ ഹോക്കി ടീമും സെമിയില്‍ പുറത്ത്

ഇന്ത്യ ബ്രിട്ടനുമായി വെങ്കല മത്സരത്തില്‍ ഏറ്റുമുട്ടും.

Credit: Twitter| Himanta Biswa sarma

Credit: Twitter| Himanta Biswa sarma

  • Share this:
    ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം സെമിഫൈനലില്‍ പുറത്തായി. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. ഇന്ത്യ മത്സരത്തില്‍ ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിച്ച് രണ്ട് തവണ അര്‍ജന്റീന ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ 1-2 എന്ന സ്‌കോറിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബ്രിട്ടനെ 5-1ന് പരാജയപ്പെടുത്തിയ നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്റീനയുടെ ഫൈനലിലെ എതിരാളികള്‍. ഇന്ത്യ ബ്രിട്ടനുമായി വെങ്കല മത്സരത്തില്‍ ഏറ്റുമുട്ടും.

    ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനല്‍ പ്രവേശനം നേടിയത്. 1980 ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്. ഇത്തവണ കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലിലേക്ക് മുന്നേറിയത്.

    നേരത്തെ ഇന്ത്യയുടെ പുരുഷ വിഭാഗം ടീം ഫൈനല്‍ കാണാതെ പുറത്തായിരുന്നു. സെമിഫൈനലില്‍ 2-5 എന്ന സ്‌കോറിന് ഇന്ത്യ ബെല്‍ജിയത്തോട് പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് നേടിയ ഹാട്രിക്കാണ് ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഈ തോല്‍വിയോടെ സ്വര്‍ണമോ വെള്ളിയോ നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷയാണ് അസ്തമിച്ചത്. ഇനി വെങ്കല മെഡലിന് വേണ്ടി ഇന്ത്യയ്ക്ക് മത്സരമുണ്ട്.

    നീണ്ട 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ പുരുഷ ടീം ഒളിമ്പിക്‌സ് സെമിയില്‍ കടന്നത്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രതാപ ഇനങ്ങളില്‍ ഒന്നായിരുന്നു ഹോക്കി. ഒരു കാലത്ത് ഹോക്കിയില്‍ അജയ്യരായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിമ്പിക്‌സ് ചരിത്രത്തില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് സ്വന്തമായുള്ളത്. എന്നാല്‍ പിന്നീട് പുറകോട്ട് പോയ ഇന്ത്യയുടെ ഹോക്കി ടീമിന് ഈ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റേത്.

    1980ലെ മോസ്‌കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അത്ര നല്ല കാലമാല്ലായിരുന്നു. 2008 ബീജിംഗ് ഗെയിംസില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്സില്‍ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഹോക്കി എന്ന കായിക വിനോദത്തില്‍ ഇന്ത്യ അത്രയും താഴ്ന്നുപോയ നിമിഷങ്ങളായിരുന്നു അതെല്ലാം.

    Also read: ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിന് പിന്നാലെ ലോവ്‌ലീനയുടെ വീട്ടിലേക്ക് പുതിയ റോഡ്

    എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീം മികച്ച പ്രകടനങ്ങള്‍ നടത്തി മുന്നേറുകയായിരുന്നു. ആ പ്രകടനങ്ങള്‍ ടോക്യോയിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സംഘം. ഈ മുന്നേറ്റങ്ങളുടെ ഫലമായി അവര്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു. ഒളിമ്പിക്‌സില്‍ അവര്‍ ആകെ പുറകോട്ട് പോയത് ഓസ്ട്രേലിയയോട് മാത്രമായിരുന്നു. എന്നാല്‍ ഇതിന് ശേഷം തുടര്‍ ജയങ്ങള്‍ നേടി അവര്‍ ആ തോല്‍വിയുടെ നിരാശ മായ്ച്ചുകളയുകയായിരുന്നു.
    Published by:Sarath Mohanan
    First published: