• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIA WON THE TOSS AND DECIDED TO BAT FIRST IN THE 3RD TEST AGAINST ENGLAND

IND vs ENG | ലീഡ്സില്‍ ടോസ്സ് ഇന്ത്യക്ക്; ബാറ്റിംഗ് തിരഞ്ഞെടുത്തു, ടീമില്‍ മാറ്റമില്ല

വിജയ ടീമിനെ നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. 2002ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലീഡ്‌സില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.

News18

News18

  • Share this:


    ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ടോസ്സ് നേടിയ ഇന്ത്യന്‍ ടീം ആതിഥേയര്‍ക്കെതിരെ ആദ്യം ബാറ്റ് ചെയ്യും. വിജയ ടീമിനെ നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. പരമ്പരയില്‍ ഇന്ത്യന്‍ ടീം 1-ന് മുന്നിലാണ്. ഈ മത്സരത്തില്‍ ജയിച്ചുകൊണ്ട് ലീഡ് ഉയര്‍ത്താനാണ് കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം തങ്ങളുടെ തറവാട്ട്മുറ്റമായ ലോഡ്‌സില്‍ വഴങ്ങേണ്ടി വന്ന തോല്‍വിക്ക് കണക്കു തീര്‍ക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.


    ലോഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 151 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പരയില്‍ ലീഡ് നേടിയത്. പരമ്പരയിലെ പ്രകടനത്തില്‍ ബൗളിംഗ് വിഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങ്ങില്‍ ഇന്ത്യ അല്പം പുറകിലാണ്, പ്രത്യേകിച്ചും മധ്യനിരയില്‍. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയുന്നില്ല എന്നത് ചെറിയ ആശങ്ക നല്‍കുന്നു. ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്സ്മാന്‍ ആയ പുജാരയാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. പുജാരയ്ക്ക് പകരം സൂര്യകുമാര്‍ യാദവിനെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

    മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം തന്നെ മികച്ച ഫോമിലാണ്. ലോഡ്‌സ് ടെസ്റ്റില്‍ ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും ഇവര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഓപ്പണര്‍മാരുടെ പ്രകടനവും വലിയ പ്രതീക്ഷ നല്‍കുന്നു. രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യം മികച്ച രീതിയിലാണ് പരമ്പരയില്‍ ബാറ്റ് ചെയ്ത് മുന്നേറുന്നത്.

    2002ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലീഡ്‌സില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. അതിനാല്‍ തന്നെ നിലവില്‍ ഇരു ടീമുകളിലുമുള്ള കളിക്കാര്‍ ആദ്യമായാണ് ലീഡ്‌സില്‍ തമ്മില്‍ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത്. ഈ അവസ്ഥയില്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുക എന്നത് നിര്‍ണായകമാകും. ബൗളര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടില്‍ ബാറ്റിംഗ് നിരയുടെ പ്രകടനം നിര്‍ണായകമാകും.

    പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് താരങ്ങളുടെ പരിക്ക് ഭീഷണി വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോഡ്‌സ് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. പരിക്കിന് പുറമെ ബാറ്റിങ്ങും ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്യാപ്റ്റന്‍ ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണ് നിലവില്‍ ഇംഗ്ലണ്ട് ടീമിനുള്ളത്. ബാക്കിയുള്ള താരങ്ങള്‍ മികച്ച തുടക്കം നേടിയ ശേഷം വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മികവുറ്റ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ നിലയുറപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതും പോരായ്മയാണ്.
    Published by:Sarath Mohanan
    First published:
    )}