News18 MalayalamNews18 Malayalam
|
news18
Updated: January 11, 2021, 9:55 PM IST
babitha phogath
- News18
- Last Updated:
January 11, 2021, 9:55 PM IST
പ്രശസ്ത ഗുസ്തി താരം ബബിത ഫോഗട്ട് അമ്മയായി. സോഷ്യൽ മീഡിയയിലൂടെയാണ് തനിക്കും ഭർത്താവ് വിവേക് സുഹാഗിനും ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത താരം അറിയിച്ചത്. നവജാതശിശുവിന് ഒപ്പം താനും ഭർത്താവും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് ബബിത ഫോഗട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ ജേതാവായ താരമാണ് ബബിത ഫോഗട്ട്.
'ഞങ്ങളുടെ ചെറിയ പ്രകാശിക്കുന്ന മകനെ കാണുക. സ്വപ്നങ്ങളിൽ വിശ്വസിക്കൂ, അവ സത്യമാകും. ഞങ്ങളുടേത് നീല ഉടുപ്പ് ധരിച്ചിതാ' - മകനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ ബബിത ഫോഗട്ട് കുറിച്ചു.
“Meet our little SONshine.”🧿
2019 നവംബറിൽ ആയിരുന്നു ബബിത ഫോഗട്ട് വിവേക് സുഹാഗിനെ വിവാഹം കഴിച്ചത്. ദമ്പതികൾ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
'സിനിമാലോകം എൽഡിഎഫിനൊപ്പമെന്ന് സംവിധായകൻ രഞ്ജിത്ത്;' കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് താരാവലി; സൂപ്പർസ്റ്റാറായി പിണറായി
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും നടി അനുഷ്ക ശർമയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ബബിതയ്ക്കും വിവേകിനും കുഞ്ഞ്പിറന്ന സന്തോഷവാർത്ത എത്തിയത്.
Published by:
Joys Joy
First published:
January 11, 2021, 9:55 PM IST