നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വെറും ഒരു മിനിറ്റിനുള്ളിൽ 85 പുഷ് അപ്പുകൾ; കണ്ണു തള്ളേണ്ട, ഈ പുഷ് അപ് റെക്കോഡ് ഇന്ത്യയിൽ നിന്ന്

  വെറും ഒരു മിനിറ്റിനുള്ളിൽ 85 പുഷ് അപ്പുകൾ; കണ്ണു തള്ളേണ്ട, ഈ പുഷ് അപ് റെക്കോഡ് ഇന്ത്യയിൽ നിന്ന്

  ആറാം ക്ലാസു മുതൽ തുടങ്ങിയ പരിശീലനത്തിനാണ് ഇത്രയും വലിയ നേട്ടം സ്വന്തമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞത്.

  ലൈതാംബാം വിദ്യാസാഗർ സിംഗ്

  ലൈതാംബാം വിദ്യാസാഗർ സിംഗ്

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പുഷ് അപ്പുകൾ എടുത്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഈ ഇന്ത്യൻ താരം. മണിപ്പൂരിൽ നിന്നുള്ള ലൈതാംബാം വിദ്യാസാഗർ സിംഗ് ആണ് ഒരു മിനിറ്റിനുള്ളിൽ 85 പുഷ് അപ്പുകൾ എടുത്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്.

   മുൻ വെയ്റ്റ് ലിഫ്റ്റിംഗ് താരമാണ് ലൈതാംബാം വിദ്യാസാഗർ സിംഗ്. നാലു വിരലുകളിൽ ഊന്നി ആയിരുന്നു ഒരു മിനിറ്റ് കൊണ്ട് അദ്ദേഹം 85 പുഷ് അപ്പുകൾ എടുത്തത്. ഓരോ കൈയിൽ നിന്നും രണ്ടു വീതം വിരലുകൾ മാത്രമായിരുന്നു നിലത്ത് ഊന്നിയത്.
   You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു [NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും [NEWS]NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] 2018ൽ ഇന്ത്യക്കാരനായ ദീപക് ശർമ സ്വന്തമാക്കിയ റെക്കോഡ് ആണ് ലൈതാംബാം തകർത്തത്. ഒരു മിനിറ്റിനുള്ളിൽ 70 പുഷ് അപ്പ് ആയിരുന്നു ദീപക് ശർമയുടെ റെക്കോഡ്. നേരത്തെയും ലൈതാംബാം ഒരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്.

   ആറാം ക്ലാസു മുതൽ തുടങ്ങിയ പരിശീലനത്തിനാണ് ഇത്രയും വലിയ നേട്ടം സ്വന്തമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞത്. നിരന്തരമായ പരിശ്രമം വിജയം നേടാൻ സഹായിക്കും എന്നതിന്റെ തെളിവാണ് ഇത്.
   Published by:Joys Joy
   First published:
   )}