'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത' ജാദവ് രണ്ടാഴ്ച്ചയ്ക്കകം കളത്തിലേക്ക് മടങ്ങിയെത്തും
കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു താരത്തിനു പരുക്കേല്‍ക്കുന്നത്
news18
Updated: May 7, 2019, 5:25 PM IST

Kedar Jadhav
- News18
- Last Updated: May 7, 2019, 5:25 PM IST
മുംബൈ: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസമായി ജാദവിന്റെ മടങ്ങിവരവ്. ഐപിഎല്ലിനിടെ പരുക്കേറ്റ താരം രണ്ടാഴ്ചക്കിടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തോളിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു താരത്തിനു പരുക്കേല്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ താരത്തിന് ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാവുകയായിരുന്നു. ഐപിഎല്ലില്‍ തുടര്‍ന്നങ്ങോട്ട് കേദാറിന് കളിക്കാനാകില്ലെന്ന് ഉറപ്പാണെന്നും എന്നാല്‍ ലോകകപ്പിന് മുമ്പ് സുഖം പ്രാപിക്കുമെന്നും ചെന്നൈ ടീം ഡോക്ടര്‍ അറിയിച്ചു. മധ്യനിര ബാറ്റ്സ്മാന്റെ ആരോഗ്യനിലയെപ്പറ്റി രണ്ട് ദിവസത്തിനകം ബിസിസിഐ വാര്ത്താക്കുറിപ്പിറക്കുമെന്നാണ് സൂചന.
Also Read: ഐപിഎല്‍ വില്ലനായി: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു പരുക്ക്
കേദാറിന് പരുക്കേറ്റതായി കഴിഞ്ഞദിവസം ചെന്നൈ പരിശീലകന് സ്റ്റീഫന്‍ ഫ്ളെമിങ്ങായിരുന്നു സ്ഥിരീകരിക്കുന്നത്. 'കേദാറിന്റെ ആരോഗ്യം അത്ര സുഖകരമല്ല. തിങ്കളാഴ്ച എക്സ്റേയ്ക്കും സ്കാനിംഗിനും വിധേയമാക്കും.' എന്നായിരുന്നു ഫ്ളെമിങ് പറഞ്ഞത്. ചെന്നൈയ്ക്കായി ശേഷിക്കുന്ന മത്സരങ്ങളില്‍ താരം ഇറങ്ങില്ലെന്നും ലോകകപ്പാണ് താരം ലക്ഷ്യമിടുന്നതെന്നും ചെന്നൈ പരിശീലകന് പറഞ്ഞിരുന്നു.
പഞ്ചാബിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. ബൗണ്ടറി തടയുന്നതിനെ പരുക്കേറ്റ കേദാര്‍ മൈതാനം വിട്ടിരുന്നു. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
തോളിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു താരത്തിനു പരുക്കേല്‍ക്കുന്നത്.