നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • '130 കി.മി വേഗതയിലുള്ള പന്തുകളെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടിട്ടുള്ളൂ, ഷഹീന്‍ അഫ്രീദിയുടേത് പറ്റില്ല': മാത്യു ഹെയ്ഡന്‍

    '130 കി.മി വേഗതയിലുള്ള പന്തുകളെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടിട്ടുള്ളൂ, ഷഹീന്‍ അഫ്രീദിയുടേത് പറ്റില്ല': മാത്യു ഹെയ്ഡന്‍

    അതാണ് ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.

    Matthew Hayden

    Matthew Hayden

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup) പാക് ബൗളര്‍മാരുടെ അതിവേഗ പന്തുകളാണ് ഇന്ത്യയെ(india) തോല്‍പിച്ചതെന്ന വിലയിരുത്തലുമായി മുന്‍ ഓസ്ട്രേലിയന്‍ താരവും പാകിസ്ഥാന്‍(Pakistan) ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍(Matthew Hayden). ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഐപിഎല്ലില്‍ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂവെന്നും അതാണ് ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.

      'കളിയിലെ ആദ്യ ഓവറില്‍ തന്നെ അത്രയും പേസില്‍ യോര്‍ക്കര്‍ എറിയാന്‍ വലിയ ധൈര്യമാണ് ഷഹീന്‍ കാണിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രണ്ട് ഡെലിവറിയാണ് ഷഹീന്‍ അഫ്രീദിയില്‍ നിന്ന് കണ്ടത്. ന്യൂബോളില്‍ രോഹിത് ശര്‍മയ്ക്ക് എതിരെ ഇന്‍സ്വിങ് യോര്‍ക്കര്‍ എറിയാനുള്ള ഷഹീന്റെ ധൈര്യം പ്രശംസനീയമാണ്'- ഹെയ്ഡന്‍ പറഞ്ഞു.

      ഇന്ത്യന്‍ ഓപ്പണര്‍മാരെ തകര്‍ത്ത ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യയെ ആദ്യം തന്നെ മത്സരത്തില്‍ ബാക്ക്ഫൂട്ടിലാക്കിയത്. ആദ്യ ഓവറില്‍ തന്നെ രോഹിതിനെ (0) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഷഹീന്‍ തന്റെ അടുത്ത ഓവറില്‍ ലോകേഷ് രാഹുലിന്റെ (3) കുറ്റി തെറിപ്പിച്ചു. രണ്ടാം സ്‌പെല്ലില്‍ ടോപ്പ് സ്‌കോറര്‍ വിരാട് കോഹ്ലിയുടെ (57) വിക്കറ്റും ഷഹീന്‍ സ്വന്തമാക്കി.

      മത്സരത്തില്‍ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്ഥാനായിരുന്നു. ഇന്ത്യ നേടിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്ഥാന്‍ മറികടന്നത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനുമാണ് പാക് വിജയം അനായാസമാക്കിയത്.

      David Warner| 'ക്രിസ്റ്റ്യാനോയ്ക്ക് നല്ലതെങ്കിൽ...'; പത്രസമ്മേളനത്തിൽ കൊക്കകോള കുപ്പികൾ നീക്കം ചെയ്യുന്ന റൊണാൾഡോയെ അനുകരിച്ച് വാർണർ

      ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കൊക്കകോള കുപ്പികൾ നീക്കം ചെയ്യുന്ന ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് ഡേവിഡ് വാർണർ. ശ്രീലങ്കയ്‌ക്കെതിരെ ജയം നേടിയതിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ എത്തിയപ്പോഴാണ് വാർണർ ഈ രംഗം വീണ്ടും പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്.

      യൂറോ 2020 പോലെ, 2021-ലെ ടി20 ലോകകപ്പിന്റെ സ്പോൺസർ ചെയ്യുന്നതും കൊക്കകോളയാണ്. മത്സരത്തിന് മുമ്പും മത്സരത്തിനു ശേഷവുമുള്ള പത്ര സമ്മേളനങ്ങളിൽ താരങ്ങളുടെ മുന്നിലുള്ള മേശപ്പുറത്ത് കൊക്കകോളയുടെ കുപ്പികൾ വെച്ചിട്ടുണ്ടാകും. വാർണർ പത്രസമ്മേളനത്തിന് എത്തിയപ്പോഴും ഇവ അവിടെയുണ്ടായിരുന്നു. തുടർന്ന് കുപ്പികൾ കൈയിലെടുത്ത വാർണർ കുപ്പി കൈയിലെടുത്ത് കൊണ്ട് സപ്പോർട്ട് സ്റ്റാഫിലെ ഒരു അംഗത്തോട് കുപ്പികൾ നീക്കം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു, എന്നാൽ അവ തിരികെ വയ്ക്കണമെനന്നായിരുന്നു ആവശ്യം. അപ്പോഴാണ് താരത്തിന്റെ മറുപടി വന്നത്. 'ക്രിസ്റ്റ്യാനോയ്ക്ക് നല്ലതാണെങ്കിൽ, എനിക്കും അത് നല്ലതാണ്.' വാർണറുടെ മറുപടി കൂടിനിന്നവരിൽ ചിരി പടർത്തി.
      Published by:Sarath Mohanan
      First published:
      )}