• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഓസീസിനെതിരെ മുൻനിര തകർന്ന് ഇന്ത്യ


Updated: December 6, 2018, 9:34 AM IST
ഓസീസിനെതിരെ മുൻനിര തകർന്ന് ഇന്ത്യ

Updated: December 6, 2018, 9:34 AM IST
അഡ്‌ലെയ്‌ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ മുൻനിര തകർന്നടിഞ്ഞ് ഇന്ത്യ. ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 106 എന്ന നിലയിലാണ്. രാഹുൽ രണ്ടും കോലി മൂന്നും മുരളി വിജയ് പതിനൊന്നും അജിങ്ക്യ രഹാനെ പതിമൂന്നും റൺസെടുത്ത് പുറത്തായി. ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് മനസിലാക്കിയ കളിച്ച രോഹിത് ശർമ 37 റൺസെടുത്ത് പുറത്തായി. 23 റൺസെടുത്ത ചേതേശ്വർ പൂജാരയ്ക്കൊപ്പം 12 പന്തിൽ 16 റൺസെടുത്ത റിഷഭ് പന്ത് ആണ് ക്രീസിൽ ക്രീസിൽ. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓസ്ട്രേലിയക്ക് വേണ്ടി ഹെയ്സൽവുഡ് രണ്ടും കമ്മിൻസും സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രോഹിത് ടീമിൽ; 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഏഴു ബാറ്റ്സ്മാൻമാരുമായി കളിക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാമത്തെ ഓവറിൽ രാഹുലിനെ ഹെയ്സൽവുഡ് മടക്കി. ഫിഞ്ചിന് ക്യാച്ച് നൽകിയാണ് രാഹുൽ പുറത്തായത്. വൈകാതെ മുരളി വിജയ് കൂടി പുറത്തായതോടെ രണ്ടിന് 15 എന്ന നിലയിലായി ഇന്ത്യ. പ്രതിസന്ധികളിൽ രക്ഷകനാകുന്ന നായകൻ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് മുന്നേറാമെന്ന ഇന്ത്യൻ പ്രതീക്ഷയ്ക്കും അധികം ആയുസില്ലായിരുന്നു. മൂന്ന് റൺസെടുത്ത കോഹ്ലിയെ കമ്മിൻസാണ് പുറത്താക്കിയത്. 13 റൺസെടുത്ത രഹാനെ കൂടി പുറത്തായതോടെ ഇന്ത്യ നാലിന് 41 റൺസെന്ന നിലയിലായി. ഈ ഘട്ടത്തിലാണ് രോഹിത് ശർമ ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്തത്. മൂന്നു സിക്സറും രണ്ടു ബൌണ്ടറികളും ഉൾപ്പടെയാണ് രോഹിത് 37 റൺസെടുത്തത്. എന്നാൽ ലിയോണിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു അദ്ദേഹം.

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626