നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | ഇടിക്കൂട്ടില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; ലോക ഒന്നാം നമ്പര്‍ താരം അമിത് പംഗല്‍ പുറത്ത്

  Tokyo Olympics | ഇടിക്കൂട്ടില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; ലോക ഒന്നാം നമ്പര്‍ താരം അമിത് പംഗല്‍ പുറത്ത്

  പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ അമിത്തിനെ തകര്‍പ്പന്‍ പഞ്ചുകളിലൂടെ മാര്‍ട്ടിനെസ് വീഴ്ത്തുകയായിരുന്നു.

  • Share this:
   ടോക്യോ ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. ബോക്‌സിങ്ങിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അമിത് പംഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 48-52 കിലോഗ്രാം ഫ്‌ലൈ വെയ്റ്റ് വിഭാഗത്തില്‍ കൊളംബിയന്‍ താരം യുബെര്‍ജാന്‍ മാര്‍ട്ടിനസിനോടാണ് ലോക ഒന്നാം നമ്പര്‍ താരമായ അമിത് പംഗല്‍ മുട്ടു മടക്കിയത്. 1-4നായിരുന്നു താരത്തിന്റെ തോല്‍വി. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവാണ് മാര്‍ട്ടിനസ്.

   ഒന്നാം സീഡായി ഒളിമ്പിക്‌സിലെത്തിയ അമിത് പംഗല്‍ അനായാസം ക്വര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുമെന്നാണ് കരുതിയത്. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരത്തിനൊപ്പം നാല് ജഡ്ജുമാര്‍ നിന്നു. രണ്ടാം റൗണ്ടില്‍ 4 ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിലകൊണ്ടു. എന്നാല്‍ മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തിനെതിരെ തകര്‍പ്പന്‍ പ്രകടനം ആണ് മാര്‍ട്ടിനസ് നടത്തിയത്. പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ അമിത്തിനെ തകര്‍പ്പന്‍ പഞ്ചുകളിലൂടെ മാര്‍ട്ടിനെസ് വീഴ്ത്തുകയായിരുന്നു.

   ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

   ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ രാജ്യത്തിന് പ്രതീക്ഷയേകി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. നേരിട്ടുള്ള യോഗ്യത മാര്‍ക്ക് കമല്‍പ്രീത് കൗര്‍ നേടിയത് തന്റെ അവസാന ശ്രമത്തിലായിരുന്നു. ഇതോടെ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം. അമേരിക്കന്‍ താരം വലേറി ഓള്‍മാന്‍ മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞിരുന്നു.

   കമല്‍പ്രീത് കൗര്‍ ഡിസ്‌കസ് ത്രോ ഫൈനലിലേക്ക് ഏറ്റവും മികച്ച 12 പേരിലൊരാളായി കടക്കുമെന്ന നിലയിലാണ്. ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. അതേ സമയം ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്. ബോക്‌സിങ്ങിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയര്‍ത്തി കമല്‍പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

   മെഡല്‍ ഉറപ്പിക്കാന്‍ സിന്ധു ഇന്നിറങ്ങുന്നു, സെമിയില്‍ എതിരാളി ലോക ഒന്നാം നമ്പര്‍

   ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്നിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ജയം സ്വന്തമാക്കിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാന്‍ കഴിയും. ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. സിന്ധു റാങ്കിങ്ങില്‍ നിലവില്‍ ഏഴാമതാണ്. സിന്ധുവിന് 26ഉം തായ്ക്ക് 27 ഉം വയസാണ് പ്രായം. ഇരുവരും 18 തവണ ഇതുവരെ കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പതിമൂന്നിലും തായ് സു യിങാണ് ജയിച്ചത്. സിന്ധുവിന്റെ പേരില്‍ അഞ്ച് ജയം മാത്രം. ഇതില്‍ തന്നെ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും സിന്ധുവിന് തായിയെ തോല്‍പ്പിക്കാനായിട്ടില്ല.
   Published by:Sarath Mohanan
   First published: