നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'റിഷഭ് പന്തിനെ മാറ്റൂ, സാഹയെ കൊണ്ടുവരൂ'; ലീഡ്സിലെ തോല്‍വിക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ മുറവിളി കൂട്ടി ആരാധകര്‍

    'റിഷഭ് പന്തിനെ മാറ്റൂ, സാഹയെ കൊണ്ടുവരൂ'; ലീഡ്സിലെ തോല്‍വിക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ മുറവിളി കൂട്ടി ആരാധകര്‍

    പരമ്പരയിലെ അഞ്ച് ഇന്നിങ്സില്‍ നിന്ന് പന്തിന് നേടാനായത് 87 റണ്‍സ് മാത്രമാണ്. ബാറ്റിങ് ശരാശരി 17.40. 37 റണ്‍സ് ആണ് ഇവിടെ പന്തിന്റെ ടോപ് സ്‌കോര്‍.

    News18

    News18

    • Share this:
      ലോഡ്സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്‌സില്‍ നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

      ലീഡ്സില്‍ ഇന്ത്യന്‍ ടീം വന്‍ തകര്‍ച്ചയിലേക്ക് വീണതിന് പിന്നാലെ വൃദ്ധിമാന്‍ സാഹയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. ആദ്യ മൂന്ന് ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് നിരാശപ്പെടുത്തിയതോടെയാണ് സാഹയ്ക്ക് വേണ്ടിയുള്ള മുറവിളികള്‍ ശക്തമായത്.


      പരമ്പരയിലെ അഞ്ച് ഇന്നിങ്സില്‍ നിന്ന് പന്തിന് നേടാനായത് 87 റണ്‍സ് മാത്രമാണ്. ബാറ്റിങ് ശരാശരി 17.40. 37 റണ്‍സ് ആണ് ഇവിടെ പന്തിന്റെ ടോപ് സ്‌കോര്‍. പന്തിന് നല്‍കിയത്ര അവസരങ്ങള്‍ സാഹയ്ക്കും നല്‍കണം എന്ന ആവശ്യമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്.


      പരമ്പരയിലെ നാലാം ടെസ്റ്റ് സെപ്റ്റംബര്‍ രണ്ടിന് ഓവലില്‍ വെച്ചാണ് നടക്കുന്നത്. ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവും എന്ന് വ്യക്തമാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സ്ഥാനത്ത് മാറ്റം വരാന്‍ സാധ്യത കുറവാണ്. പന്തുമായി തന്നെ മുമ്പോട്ട് പോവാനാവും ടീം മാനേജ്മെന്റിന്റെ തീരുമാനം. 38 ടെസ്റ്റുകളാണ് സാഹ ഇതുവരെ കളിച്ചത്. 1251 റണ്‍സ് ആണ് സാഹ കണ്ടെത്തിയിട്ടുള്ളത്. 29.09 ആണ് ബാറ്റിങ് ശരാശരി. അഞ്ച് അര്‍ധ ശതകവും മൂന്ന് ശതകവും സാഹയുടെ പേരിലുണ്ട്.


      2007ല്‍ ഇംഗ്ലണ്ടില്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയതിന് ശേഷം ഇതുവരെ ഇന്ത്യക്ക് ഇവിടെ പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. 2018ല്‍ അവസാനമായി പര്യടനം നടത്തിയപ്പോള്‍ 4-1നാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇവിടെ പരമ്പര നേടാന്‍ ഉറച്ചാണ് കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ സംഘം എത്തിയിരിക്കുന്നത്. നിലവില്‍ പരമ്പര സമനിലയില്‍ നില്‍ക്കെ അവസാന രണ്ട് ടെസ്റ്റുകളിലെയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാണ്.

      Published by:Sarath Mohanan
      First published:
      )}