ലോകകപ്പിനിടെ പുട്ടുകച്ചവടം; അറിയാത്ത സ്ത്രീയുടെ ഇൻബോക്സിൽ മെസേജ് അയച്ച് ഇന്ത്യൻ താരം
ലോകകപ്പിന്റെ തിരക്കിനിടയിൽ ഇതിനൊക്കെ എവിടെ സമയം കിട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം
news18
Updated: July 9, 2019, 1:03 PM IST

Mohammad-Shami
- News18
- Last Updated: July 9, 2019, 1:03 PM IST
സോഫിയ എന്ന യുവതിയുടെ ഇൻസ്റ്റാഗ്രാം ഇൻബോക്സിൽ വന്ന ഒരു സന്ദേശമാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വന്ന സന്ദേശം ഒരു വൻ സ്രാവിന്റേതാണെന്ന് പിന്നീടാണ് സോഫിയയ്ക്ക് മനസിലായത്. അത് മാറ്റാരുടെയുമല്ല, ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേതായിരുന്നു. ഇതോടെ സോഫിയ ആ ഇൻബോക്സ് മെസേജ് സ്ക്രീൻ ഷോട്ടെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടു. എന്തുകൊണ്ടാണ് ഷമിയെപ്പോലെ ഒരു ക്രിക്കറ്റ് താരം തനിക്ക് മെസേജ് അയക്കുന്നതെന്നും സോഫിയ ചോദിക്കുന്നു. ഈ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. ലോകകപ്പിന്റെ തിരക്കിനിടയിൽ ഷമിക്ക് ഇതിനൊക്കെ എവിടെ സമയം കിട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. ഇംഗ്ലണ്ടിൽ ഒറ്റയ്ക്കാണെന്ന തോന്നൽ കൊണ്ടാകും ഷമി ഇത്തരത്തിൽ മെസേജ് അയയ്ക്കുന്നതെന്നായിരുന്നു ഒരു കമന്റ്.
ICC World cup 2019: ഇന്ത്യ കീവിസിനെ വീഴ്ത്തുമോ? ഉറപ്പിക്കാൻ അഞ്ച് കാരണങ്ങൾ
മുഹമ്മദ് ഷമി വിവാദങ്ങളിൽപ്പെടുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം അദ്ദേഹത്തിനെതിരെ ആരോപണവുമായി ഭാര്യതന്നെ രംഗത്തെത്തിയിരുന്നു. ഷമിക്ക് അവിഹിതബന്ധം ഉണ്ടെന്നായിരുന്നു ഭാര്യ ഹസിൻ ജഹാന്റെ ആരോപണം. ഈ വിവാദത്തിൽ ഏറെ വിമർശനമേറ്റു വാങ്ങിയ ശേഷമാണ് മുഹമ്മദ് ഷമി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഈ ലോകകപ്പിൽ മിന്നുന്ന ഫോമിൽ കളിക്കുന്നതിനിടെയാണ് ഷമി ഇൻബോക്സിൽ മെസേജ് അയച്ചെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. ന്യൂസിലാൻഡിനെതിരായ നിർണായക സെമിഫൈനൽ പോരാട്ടത്തിൽ ഷമിയെ ടീം മാനേജ്മെന്റ് ഒഴിവാക്കിയിട്ടുണ്ടാകുമെന്നും അതിനാലാണ് ഇത്തരം പ്രവർത്തികളുമായി താരം സമയം കളയുന്നതെന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നുണ്ട്.
ICC World cup 2019: ഇന്ത്യ കീവിസിനെ വീഴ്ത്തുമോ? ഉറപ്പിക്കാൻ അഞ്ച് കാരണങ്ങൾ
Shami’s feeling lonely in UK. 😂😭 pic.twitter.com/WwXHSt5Gy7
— Dh (@_xLNc) 8 July 2019