നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമംഗത്തിന് കോവിഡ് പോസിറ്റീവ്, ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

  ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമംഗത്തിന് കോവിഡ് പോസിറ്റീവ്, ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

  താരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സഹതാരങ്ങളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. അവര്‍ മൂന്ന് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

  ഇന്ത്യന്‍ താരങ്ങള്‍

  ഇന്ത്യന്‍ താരങ്ങള്‍

  • Share this:
   ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. താരത്തെ ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ പേര് ടീം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല. ഇന്ന് ഉച്ചയോടെ ഇന്ത്യന്‍ ടീം തങ്ങളുടെ ആദ്യ സന്നാഹ മത്സരത്തിനായി ഡര്‍ഹത്തിലേക്ക് യാത്രയാകേണ്ടതായിരുന്നു. കോവിഡ് പോസിറ്റീവ് ആയ താരം ഡര്‍ഹത്തിലേക്ക് യാത്രയാകില്ലെന്നാണ് അറിയുന്നത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം പിന്നീട്‌ ടീമിന്റെ ബയോ ബബിളിനൊപ്പം ചേരും.

   താരത്തിന് ആദ്യം തൊണ്ട വേദന അനുഭവപ്പെടുകയും അതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സഹതാരങ്ങളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. അവര്‍ മൂന്ന് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

   ഇംഗ്ലണ്ടിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് കോവിഡ് സ്ഥിരീകരിച്ച താരത്തിന്റെ പേര് ഉടനെ പുറത്ത് വിടും എന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ബി സി സി ഐ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.

   ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ടെസ്റ്റ് പരമ്പരയെ ബാധിക്കുമോയെന്ന ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഈയിടെ ഇംഗ്ലണ്ട്- ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് ടീമിലെ എട്ടോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സഥിരീകരിച്ചതിനെത്തുടര്‍ന്ന് ശേഷം നടന്ന പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് രണ്ടാം നിര ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായിരുന്നു.

   Also read: ഇന്ത്യ- ശ്രീലങ്ക പരമ്പര: മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം

   ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത് അവസാനമായി നടന്നത്. ജോസ് ബട്ട്ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.
   Published by:Sarath Mohanan
   First published:
   )}