ഇന്റർഫേസ് /വാർത്ത /Sports / ഓസ്ട്രേലിയയിൽ കോഹ്ലിക്കും കൂട്ടർക്കും ബീഫ് വേണ്ട

ഓസ്ട്രേലിയയിൽ കോഹ്ലിക്കും കൂട്ടർക്കും ബീഫ് വേണ്ട

 • Share this:

  മുംബൈ: വെസ്റ്റിൻഡീസിനെതിരായ പരമ്പര രണ്ടു മാസത്തോളം നീളുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള തയ്യാറെടുപ്പാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള ഭക്ഷണക്രമത്തിൽനിന്ന് ബീഫ് ഒഴിവാക്കുന്നതായി റിപ്പോർട്ട്. ബിസിസിഐ ഇക്കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടതായി മുംബൈ മിറർ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ബിസിസിഐ നിയോഗിച്ച രണ്ടംഗ സംഘം ഓസ്ട്രേലിയ സന്ദർശിച്ച് അവിടുത്തെ സൌകര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ഇവർ ഭക്ഷണക്രമത്തെക്കുറിച്ചുള്ള നിർദേശം ഓസ്ട്രേലിയയ്ക്ക് കൈമാറിയിട്ടുണ്ട്. ടീമിലെ ചിലർ പൂർണമായും സസ്യാഹാരം കഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയിലെ ചില ഇന്ത്യൻ റെസ്റ്റോറന്‍റുകളിൽനിന്നുള്ള ഭക്ഷണം കളിക്കാർക്കായി ലഭ്യമാക്കണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

  മുപ്പത് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു '9 വിക്കറ്റ് ജയം'; ശാസ്ത്രിക്കിത് മധുര പ്രതികാരം

  ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യൻ ടീമിന് ബിഫ് വിഭവങ്ങൾ നൽകാൻ ശ്രമിച്ചത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ലോർഡ്സ് ടെസ്റ്റിനിടെ ഇന്ത്യയ്ക്ക് നൽകാൻ ശ്രമിച്ച വിഭവങ്ങൾ ബിസിസിഐ ട്വീറ്റ് ചെയ്തപ്പോൾ ആരാധകർ അതിനെതിരെ രംഗത്തെത്തിയിരുന്നു.

  നവംബർ 21 മുതലാണ് ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. നാല് ടെസ്റ്റ് മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്.

  First published:

  Tags: Cricket australia, India tour of Australia, No beef, Off The Field, ഇന്ത്യ ക്രിക്കറ്റ്, ഓസ്ട്രേലിയൻ പര്യടനം, ബീഫ്