• HOME
 • »
 • NEWS
 • »
 • sports
 • »
 • ലോക്ഡൗണിൽ മാസ്​ക്​ ഇല്ലാതെ കാറില്‍ കറങ്ങി; ഇന്ത്യൻ ക്രിക്കറ്റർക്ക് പിഴ

ലോക്ഡൗണിൽ മാസ്​ക്​ ഇല്ലാതെ കാറില്‍ കറങ്ങി; ഇന്ത്യൻ ക്രിക്കറ്റർക്ക് പിഴ

മാസ്ക് ധരിക്കാതെ ഒരു കാരണവുമില്ലാതെ താരം ലോക് ഡൗണ്‍ സമയത്ത് കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  പൂനെ: ലോക്ഡൗൺ ലംഘിച്ച് മാസ്ക് ഇല്ലാതെ കാറിൽ കറങ്ങിയതിന് പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പിഴ ലഭിച്ചു. യാത്ര പാസും മാസ്​കും ഇല്ലാതെ പൂനെയിലെ കോന്ദ്വയില്‍ ചുറ്റിക്കറങ്ങിയ ക്രിക്കറ്റ്​ താരം രാഹുല്‍ ത്രിപാഠിക്കാൻ പൊലീസ് തടഞ്ഞുനിർത്തി പിഴ ഈടാക്കിയത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സിന്‍റെ മുന്‍നിര താരമായ ത്രിപാഠി ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രക്കുവേണ്ടിയാണ് കളിക്കുന്നത്.

  കോന്ദ്വയിലെ ഖാഡി മെഷീന്‍ ചൗക്കില്‍ വെച്ച്‌ വെള്ളിയാഴ്ച ഉച്ചക്കാണ് താരത്തിന്‍റെ നിയമലംഘനം പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മാസ്ക് ധരിക്കാതെ ഒരു കാരണവുമില്ലാതെ ത്രിപാഠി ലോക് ഡൗണ്‍ സമയത്ത് കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് പൂനെ പൊലീസ് പറഞ്ഞു. കാറിൽ രാഹുൽ ത്രിപാഠിയെ കൂടാതെ കൂടാതെ മറ്റ്​ മൂന്ന്​ പേര്‍ കൂടി ഉണ്ടായിരുന്നു. പൊലീസുമായി സഹകരിച്ച താരം മാസ്​ക്​ ധരിച്ച്‌​ പുറത്തിറങ്ങിയ ശേഷം 500 രൂപ പിഴയടച്ച രസീത് വാങ്ങി സ്ഥലം വിട്ടു. ചികിത്സ ആവശ്യത്തിനാണ്​ പുറത്തിറങ്ങിയതെന്നാണ്​ ത്രിപാഠി നല്‍കുന്ന വിശദീകരണം.

  നേരത്തെ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായും കോവിഡ് നിയമലംഘനത്തിന് പിടിയിലായിരുന്നു. അവധി ആഘോഷിക്കാന്‍ ഗോവയിലേക്ക്​ പാസ്​ ഇല്ലാതെ പുറപ്പെട്ടതിനാണ് പൃഥ്വി ഷായെ പൊലീസ്​ തടഞ്ഞ്​ വെച്ചത്.

  അതിനിടെ കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടി. ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടണമെന്നാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ട് നടത്തും. ലോക്ക് ഡൗൺ നീട്ടുമെങ്കിലും അവശ്യ സേവന മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കുമെന്നാണ് വിവരം.

  സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.  സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് ആരോഗ്യ വകുപ്പും പൊലീസും ഉന്നത തലയോഗത്തിൽ സ്വീകരിച്ചത്.  അതേ സമയം മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.

  കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് മെയ് ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത്.

  ഇതിനിടെ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ തുടരും. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അടുത്ത തിങ്കളാ്ച മുതൽ ലോക്ക്ഡൗണ്‍ ഇളവുകൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇത് ഇളവുകൾക്കുള്ള സമയമാണെന്നും അല്ലെങ്കിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
  Published by:Anuraj GR
  First published: