News18 MalayalamNews18 Malayalam
|
news18india
Updated: May 19, 2020, 1:03 PM IST
indian cricketers Condemn Shahid Afridis Remarks on PM Modi
ന്യൂഡല്‍ഹി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയ പാക്ക് മുന്‍ ക്രിക്കര്‍ ഷാഹിദ് അഫ്രീദിക്കെതിരെ വിമര്‍ശനവുമായി കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. കോവിഡിനെക്കാള്‍ വലിയ രോഗമാണ് ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്ര മോദി എന്നത് അടക്കമുള്ള അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കിയത്.
You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു: രമേശ് ചെന്നിത്തല [NEWS]മുന്‍ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്ഭജന് സിങ്, ശിഖര്‍ ധവാന്, സുരേഷ് റെയ്ന തുടങ്ങിയവരാണ് അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കാശ്മീരിനെ വെറുതെ വിടൂ. തകര്‍ന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യൂയെന്ന് സുരേഷ് റെയ്ന ട്വിറ്ററിലൂടെ അഫ്രീദിയോട് ആവശ്യപ്പെട്ടു. ഞാന്‍ അഭിമാനിയായ കാശ്മീരിയാണ്. കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കുമെന്നും റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിക്കെതിരായ അഫ്രീദിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് യുവരാജ് സിങ് പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഫ്രീദിയെ സഹായിച്ചതിന് ഹര്‍ഭജനൊപ്പം വിവാദത്തില്‍ കുടുങ്ങിയവരാണ് യുവരാജും ഹര്‍ഭജനും. ഇനിയൊരിക്കലും അഫ്രീദിയെ സഹായിക്കില്ലെന്ന് യുവരാജ് ട്വിറ്ററില്‍ കുറിച്ചു.
ഏഴു ലക്ഷം വരുന്ന പാക്കിസ്ഥാന് പട്ടാളത്തിന് പാക്കിസ്ഥാനിലെ ഇരുപത് കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന അഫ്രീദിയുടെ പ്രസ്താവനയെ ഗംഭീര്‍ പരിഹസിച്ചു. ഇത്രയും ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികരുണ്ടായിട്ടും എഴുപത് വര്‍ഷമായി പാക്കിസ്ഥാന് കാശ്മീരിന് വേണ്ടി യാചിക്കുകയാണ്.
ഇന്ത്യക്കും മോദിക്കും എതിരെ വിദ്വേഷ പ്രസ്താവന നടത്തി ഇമ്രാന് ഖാനും. ഹര്‍ഭജനും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അഫ്രീദിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഹര്ഭജന് പറഞ്ഞു.
അഫ്രീദിയുമൊക്കെ പാക് ജനതയെ കബളിപ്പിക്കുയാണെന്ന് ഗംഭീര്‍ പറഞ്ഞു. അഫ്രീദിയെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് കാശ്മീര്‍ എന്നും ഞങ്ങളുടെതാണെന്ന് ട്വിറ്ററില്‍ കുറിച്ചു.അടുത്തിടെ പാക് അധീന കാശ്മീര്‍ സന്ദര്‍ശിച്ചപ്പോഴാണ് അഫ്രീദി ഇന്ത്യക്കെതിരായ പ്രസ്താവന നടത്തി വിവാദ നായകനായത്.
Published by:
user_49
First published:
May 19, 2020, 7:11 AM IST