• HOME
  • »
  • NEWS
  • »
  • sports
  • »
  • 'സുരക്ഷിതരും ശക്തരുമായിരിക്കൂ' ഫോനി ബാധിതര്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ലോകം

'സുരക്ഷിതരും ശക്തരുമായിരിക്കൂ' ഫോനി ബാധിതര്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ലോകം

ചുഴലിക്കാറ്റിന്റെ സമയത്ത് സ്വീകരിക്കേണ്ട മുന് കരുതലുകള്‍ സഹിതമാണ് ശിഖര്‍ ധവാന്റെ ട്വീറ്റ്

fani cricketers

fani cricketers

  • News18
  • Last Updated :
  • Share this:
    മുംബൈ: ഒഡീഷന്‍ തീരത്ത് കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റിനിരകളായവര്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. നായകന്‍ വിരാട് കോഹ്‌ലി, ഉപനായകന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ ട്വിറ്ററിലൂടെയാണ് ഒഡീഷന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചത്. രാജ്യത്തെ ഭീതിയിലാഴ്ത്തിയ ചുഴലിക്കാറ്റ് ഒഡീഷയില്‍ കനത്ത നാശം വിതച്ചിരുന്നു.

    ചുഴലിക്കാറ്റില്‍പ്പെട്ട് ഒന്‍പത് പേരാണ് ഒഡീഷയില്‍ മരണപ്പെട്ടത്. പശ്ചിമബംഗാളിലേക്ക് കടന്നതോടെ കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും ഒഡീഷയിലെ ജനജവിതം സാധാരണഗതിയിലെത്തിയിട്ടില്ല. വലിയ അപകടമില്ലാതെ ചുഴലിക്കാറ്റ് കടന്നുപോകട്ടെയെന്ന് രാജ്യം പ്രാര്‍ഥിക്കവെ അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും.

    Also Read:  ഒഡീഷയിൽ മരണം ഒൻപതായി; ബംഗാളിൽ കനത്ത മഴ

    ഫോനി ബാധിതരായ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നെന്നും സുരക്ഷിതരായിരിക്കൂ എന്നുമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്. സുരക്ഷിതരായിരിക്കൂവെന്ന് തന്നെയാണ് രോഹിത്തും ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.





    എന്നാല്‍ ചുഴലിക്കാറ്റിന്റെ സമയത്ത് സ്വീകരിക്കേണ്ട മുന് കരുതലുകള്‍ സഹിതമാണ് ശിഖര്‍ ധവാന്റെ ട്വീറ്റ്. ചുഴലിക്കാറ്റിനു മുന്നേ എന്ത് വേണമെന്നും കാറ്റടിക്കുന്ന സമയത്ത് എന്താണ് ചെയ്യേണ്ടതെന്നും പറയുന്ന പോസ്റ്റില്‍ കാറ്റടിച്ചതിനു ശേഷം എന്തൊക്കെ വേണമെന്നും വ്യക്തമാക്കുന്നുണ്ട്.

    First published: