• HOME
  • »
  • NEWS
  • »
  • sports
  • »
  • അനുവാദമില്ലാതെ ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി; മൂന്നുപേര്‍ക്കെതിരെ പരാതി

അനുവാദമില്ലാതെ ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി; മൂന്നുപേര്‍ക്കെതിരെ പരാതി

സംഭവത്തെതുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചത്.

dhoni kohli

dhoni kohli

  • News18
  • Last Updated :
  • Share this:
    ബിര്‍മിംഗ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിനുമുമ്പ് താരങ്ങള്‍ താമസിച്ചിരുന്ന ടീം ഹോട്ടലില്‍ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. അനുമതിയില്ലാതെ താരങ്ങളുടെ ഭാര്യമാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായാണ് ആരോപണം ഉയര്‍ന്നത്. സംഭവത്തെതുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചത്.

    സംഭവത്തെ തുടര്‍ന്ന കുറ്റാരോപിതരായ മൂന്ന പേരെയും ചോദ്യം ചെയ്‌തെന്നും താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിര്‍മിങ്ഹാമിലെ ഹോട്ടലില്‍വെച്ചാണ് സംഭവം. വിന്‍ഡീസുമായുള്ള മത്സരത്തിന് പിറ്റേന്ന് തന്നെ ഇന്ത്യന്‍ ടീം ഇവിടെ എത്തിയിരുന്നു. എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ ഭാര്യമാരാണ് നിലവില്‍ ടീമിനൊപ്പം ഉള്ളത്.

    Also Read: ഇംഗ്ലണ്ടിന്റെ ജയം ഇന്ത്യക്കും തിരിച്ചടിയോ? പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സാധ്യതകള്‍ ഇങ്ങനെ

    താരങ്ങള്‍ക്കൊപ്പം ഇവര്‍ ഷോപ്പിങ്ങിനായ് ഇറങ്ങിയപ്പോഴാണ് മറ്റുമുറികളില്‍ താമസിച്ചവര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. പ്രാദേശിക സമയം വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. സംഭവത്തെതുടര്‍ന്ന് ടീമിന് എല്ലാ സ്വകാര്യതയും ഹോട്ടല്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ ഐസിസിയും അധിക സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

    First published: