നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Shaheen Afridi |ഇന്ത്യന്‍ താരങ്ങളെ ട്രോളിയ ഷെഹീന്‍ അഫ്രീദിയെ തിരിച്ചു ട്രോളി ഇന്ത്യന്‍ ആരാധകര്‍, വീഡിയോ വൈറല്‍

    Shaheen Afridi |ഇന്ത്യന്‍ താരങ്ങളെ ട്രോളിയ ഷെഹീന്‍ അഫ്രീദിയെ തിരിച്ചു ട്രോളി ഇന്ത്യന്‍ ആരാധകര്‍, വീഡിയോ വൈറല്‍

    വെയ്ഡിന്റെ സിക്‌സുകള്‍ മുമ്പ് വൈറലായ വീഡിയോയിലേക്ക് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യന്‍ ആരാധകര്‍ മറുപടി നല്‍കിയത്.

    Credit: Twitter

    Credit: Twitter

    • Share this:
      ടി20 ലോകകപ്പില്‍(ICC T20 World Cup) ഇന്ത്യ- പാകിസ്ഥാന്‍(India vs Pakistan) മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റുകള്‍ പരിഹാസരൂപേണ അനുകരിക്കുന്ന പാക് പേസ് ബോളര്‍ ഷെഹീന്‍ അഫ്രീദിയുടെ (Shaheen Afridi) വീഡിയോ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ തന്റെ പന്തുകളില്‍ പുറത്തായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയുമാണ് ഷെഹീന്‍ അനുകരിച്ചത്.

      ഷാര്‍ജയില്‍ സ്‌കോട്ലന്‍ഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് ആരാധകരുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്കെതിരെ നേടിയ വിക്കറ്റുകള്‍ ഷെഹീന്‍ അഫ്രീദി അനുകരിച്ചത്. ആരാധകര്‍ പകര്‍ത്തിയ വീഡിയോ ഇതിനോടകം വൈറലായി മാറി(Video viral). സ്‌കോട്ലന്‍ഡിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവെയാണ് സംഭവം നടന്നത്.

      ഫീല്‍ഡിങിനിടെ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ആരാധകര്‍ ഷഹീന്‍ അഫ്രീദി വിക്കറ്റ് നേടിയ ബാറ്റര്‍മാരുടെ പേരുകള്‍ വിളിച്ചുപറയുകയും അതനുസരിച്ച് ഷഹീന്‍ അഫ്രീദി മൂവരും പുറത്തായ ഷോട്ടുകള്‍ അനുകരിക്കുകയായിരുന്നു.

      എന്നാല്‍ വീഡിയോക്ക് സമൂഹമാധ്യമങ്ങളിലെ ആരാധകര്‍ക്കിടയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ ആരാധകരുമായി അഫ്രീദി സംവദിച്ചതിനെ അഭിനന്ദിച്ചപ്പോള്‍ എതിരാളികളെ കളിയാക്കിയ രീതിയെ മറ്റു ചിലര്‍ വിമര്‍ശിച്ചു. ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാനെതിരെ തോല്‍വി അറിഞ്ഞിട്ടില്ലാതിരുന്ന ഇന്ത്യ ആദ്യ മത്സരത്തില്‍ പാക്കിസഥാനോട് 10 വിക്കറ്റിനാണ് തോറ്റത്.

      അതേസമയം ഓസ്‌ട്രേലിയക്കെതിരെ നടന്ന സെമിഫൈനലില്‍ 19ആം ഓവറില്‍ ഹാട്രിക്ക് സിക്‌സ് വഴങ്ങി പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിട്ട പ്രകടനടത്തോടെ ഷഹീന്‍ ആഫ്രിദിയെ ഇക്കാര്യത്തില്‍ ട്രോളി ഒരു കൂട്ടം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വെയ്ഡിന്റെ സിക്‌സുകള്‍ മുമ്പ് വൈറലായ വീഡിയോയിലേക്ക് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യന്‍ ആരാധകര്‍ മറുപടി നല്‍കിയത്.


      Devon Conway |പുറത്തായതിന്റെ ദേഷ്യത്തില്‍ ബാറ്റില്‍ ഇടിച്ചു; ചെറുവിരല്‍ ഒടിഞ്ഞു; കോണ്‍വേക്ക് ഫൈനല്‍ നഷ്ടം

      ടി20 ലോകകപ്പിന്റെ ഫൈനലിന് മുന്നോടിയായി ന്യൂസിലന്‍ഡിന് വന്‍ തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡിവോണ്‍ കോണ്‍വേക്ക് പരിക്കേറ്റതോടെ ഫൈനലില്‍ കളിക്കാന്‍ കഴിയില്ല. സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ നിരാശ പ്രകടിപ്പിക്കുമ്പോഴാണ് കോണ്‍വേയുടെ വിരലിന് പരിക്കേറ്റത്.

      സ്റ്റെപ് ഔട്ട് ചെയ്ത് വമ്പന്‍ ഷോട്ടിന് ശ്രമിക്കവെ കോണ്‍വേയെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇതിന്റെ നിരാശയില്‍ സ്വന്തം ബാറ്റിലേക്ക് കോണ്‍വേ ഇടിച്ചു. എക്സ്റേയില്‍ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയതായി ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇംഗ്ലണ്ടിന് എതിരെ ന്യൂസിലന്‍ഡ് 167 റണ്‍സ് ചെയ്സ് ചെയ്തപ്പോള്‍ 46 റണ്‍സ് കണ്ടെത്താന്‍ കോണ്‍വേക്ക് കഴിഞ്ഞിരുന്നു.

      താരം അതീവ നിരാശയിലാണെന്ന് ന്യൂസിലാ ന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. 'ഇതുപോലെ ഈ സമയം കളി നഷ്ടമാവുന്നു എന്നതില്‍ അതീവ നിരാശനാണ് കോണ്‍വേ. ഏറെ അഭിനിവേഷത്തോടെയാണ് കോണ്‍വേ ടീമിന് വേണ്ടി കളിക്കുന്നത്. സംഭവിച്ച് പോയതില്‍ മറ്റാരേക്കാളും നിരാശ അവനാണ്. അതിനാല്‍ ഞങ്ങളെല്ലാവരും അവന് ഒപ്പം നില്‍ക്കുകയാണ്'- ഗാരി സ്റ്റെഡ് പറഞ്ഞു.
      Published by:Sarath Mohanan
      First published:
      )}