ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ചുനി ഗോസ്വാമി വിടവാങ്ങി

1962ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ ടീമിനെ നയിച്ചത് ഗോസ്വാമിയായിരുന്നു.

News18 Malayalam | news18-malayalam
Updated: April 30, 2020, 10:34 PM IST
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ചുനി ഗോസ്വാമി വിടവാങ്ങി
Chuni Goswami
  • Share this:
കൊല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ചുനി ഗോസ്വാമി (82) അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. വിവിധതരം അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 1962ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ ടീമിനെ നയിച്ചത് ഗോസ്വാമിയായിരുന്നു.

രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 1962ലെ സ്വർണ്ണ മെഡലിനു പുറമെ 1964ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ റണ്ണർ അപ് ആവുകയും ചെയ്തിരുന്നു. 1956–1964 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി 50 മത്സരങ്ങളിലാണ് അദ്ദേഹം ബൂട്ടണിഞ്ഞത്. മോഹൻ ബഗാനു വേണ്ടിയും ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്. 1957 ൽ അന്താരാഷ്ട്ര കരിയർ തുടങ്ങിയ ചുനി ഗോസ്വാമി 1964ൽ 27-ാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു.

Best Performing Stories:കോവിഡ് പ്രതിസന്ധി അവസരമാക്കാൻ ഉത്തർപ്രദേശും തമിഴ്നാടും; അറിഞ്ഞമട്ടില്ലാതെ കേരളം [NEWS]അതിജീവിക്കും നമ്മൾ: ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയായ തൃശൂർ സ്വദേശിനി മെഡിസിൻ പഠനം തുടരുന്നു [NEWS]'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം [NEWS]

ഫുട്ബോളിന് പുറമെ മികച്ചൊരു ക്രിക്കറ്റ് താരം കൂടിയായിരുന്നു ഗോസ്വാമി. 1962 മുതല്‍ 1973 വരെയുള്ള കാലത്ത് ബംഗാളിനുവേണ്ടി കളിച്ചിട്ടുണ്ട്. 1966ല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ തോല്‍പിച്ച ഈസ്റ്റ് സോണ്‍ ടീമില്‍ അംഗമായിരുന്നു. 1971-72 കാലത്ത് ബംഗാള്‍ രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്നു.

പത്മശ്രീ, അര്‍ജുന തുടങ്ങി നിരവധി ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. രാജ്യത്തെ ഫുട്ബോൾ രംഗത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന്റെ 82–ാം ജന്മദിനത്തിൽ ഇന്ത്യൻ തപാൽ വകുപ്പ് പ്രത്യേക സ്റ്റാംപും പുറത്തിറക്കിയിരുന്നു.

First published: April 30, 2020, 10:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading