നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അനസ് ബൂട്ടഴിക്കുന്നു; രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി അനസ് എടത്തൊടിക

  അനസ് ബൂട്ടഴിക്കുന്നു; രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി അനസ് എടത്തൊടിക

  യുവാക്കള്‍ക്ക് അവസരം നല്‍കാനായാണ് തീരുമാനമെന്ന് അനസ്

  anas edathodika

  anas edathodika

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി ഇന്ത്യന്‍താരം അനസ് എടത്തൊടിക. യുവാക്കള്‍ക്ക് അവസരം നല്‍കാനായാണ് തീരുമാനമെന്ന് അനസ് പറഞ്ഞു. രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും മലയാളിതാരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഏഷ്യന്‍ കപ്പിലെ പുറത്താകലിനു പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

   പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും അനസ് പറഞ്ഞു. മലപ്പുറം സ്വദേശിയായ താരം ഐസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരമാണ്. 31 കാരനായ താരം ഇന്ത്യന്‍ ടീമിലെ വിശ്വസ്തനായ പ്രതിരോധ ഭടനാണ്. 19 മത്സരങ്ങളില്‍ ഇന്ത്യക്കായി അനസ് ബൂട്ടുകെട്ടിയിട്ടുണ്ട്.

   First published: