• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | ചരിത്ര മെഡല്‍ തലനാരിഴയ്ക്ക് നഷ്ടം; അദിതി അശോകിന് നാലാം സ്ഥാനം

Tokyo Olympics | ചരിത്ര മെഡല്‍ തലനാരിഴയ്ക്ക് നഷ്ടം; അദിതി അശോകിന് നാലാം സ്ഥാനം

200ാം റാങ്കില്‍ ഉള്ള അദിതിയുടെ സ്വപ്നതുല്യമായ കുതിപ്പാണ് ടോക്യോയില്‍ കായികലോകം കണ്ടത്.

Aditi Ashok

Aditi Ashok

  • Share this:
    ഒളിമ്പിക്‌സ് ഗോള്‍ഫില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ അദിതി അശോകിന് നിര്‍ഭാഗ്യം. മത്സരത്തിന്റെ അവസാന ദിവസം ആരംഭിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അതിഥി മത്സരം അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. തന്റെ മൂന്ന് ദിവസത്തെ മികച്ച പ്രകടനം നാലാം ദിവസം നടത്തുവാന്‍ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ഗോള്‍ഫില്‍ നിന്ന് ഇന്ത്യയ്ക്ക് ആദ്യമായുള്ള ഒളിമ്പിക്‌സ് മെഡലന്ന സ്വപ്നങ്ങള്‍ തലനാരിഴയ്ക്ക് നഷ്ടമായിരിക്കുകയാണ്.

    യുഎസ്എയുടെ നെല്ലി കോര്‍ഡയാണ് സ്വര്‍ണ്ണം നേടിയത്. വെള്ളി മെഡല്‍ സ്ഥാനത്തിനായി ജപ്പാന്റെ മോന്‍ ഇനാമിയും ന്യൂസിലാണ്ടിന്റെ ലിഡിയ കോയും പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റുമുട്ടും.

    200ാം റാങ്കില്‍ ഉള്ള അദിതിയുടെ സ്വപ്നതുല്യമായ കുതിപ്പാണ് ടോക്യോയില്‍ കായികലോകം കണ്ടത്. ആദ്യ ദിനം തൊട്ട് വനിത ഗോള്‍ഫില്‍ മികച്ച പ്രകടനം നടത്തി മുന്നേറിയ അദിതി മത്സരം തുടങ്ങി മൂന്നാം ദിനത്തിലും തന്റെ മികവ് തുടര്‍ന്നിരുന്നു. ഇന്നലെ മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ ഒന്നാമതുള്ള അമേരിക്കയുടെ നെല്ലി കോര്‍ഡയേക്കാള്‍ മൂന്ന് സ്ട്രോക്ക് പിന്നില്‍ (12-അണ്ടര്‍ 201) രണ്ടാം സ്ഥാനത്തായിരുന്നു അദിതി.


    മൂന്നാം റൗണ്ട് മത്സരത്തില്‍ അഞ്ച് ബെര്‍ഡീസും രണ്ട് ബോഗീസുമടക്കം -3 പോയിന്റുകള്‍ നേടിയ അദിതിക്ക് മൊത്തത്തില്‍ -12 പോയിന്റുകളാണ് നേടിയത്. തൊട്ടുപിന്നിലുള്ള താരവുമായി രണ്ട് സ്ട്രോക്കിന്റെ മുന്‍തൂക്കമാണ് അദിതി സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കന്‍ താരം നെല്ലി കോര്‍ഡക്ക് -15 പോയിന്റാണുള്ളത്. അദിതിക്ക് മേല്‍ മൂന്ന് സ്ട്രോക്കിന്റെ മുന്‍തൂക്കമാണ് അമേരിക്കന്‍ താരം നേടിയത്.

    Tokyo Olympics | 4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ടീം; നാലാം സ്ഥാനം മാത്രം

    ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി കുറിച്ച് ഇന്ത്യന്‍ ടീം. ഹീറ്റ്സില്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ മത്സരിച്ച ഇന്ത്യന്‍ ടീം 3:00.25 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. ഇന്ത്യക്കായി മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് മത്സരത്തിനിറങ്ങിയത്. ഇതില്‍ മൂന്ന് പേര്‍ മലയാളികള്‍ ആണെന്നുള്ളത് കേരളത്തിന് നേട്ടമായി.

    മത്സരത്തില്‍ മികച്ച സമയം കണ്ടെത്തിയ ഇന്ത്യന്‍ ടീം ഖത്തറിന്റെ പേരിലുണ്ടായിരുന്ന ഏഷ്യന്‍ റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്. 2018 ജക്കാര്‍ത്തയില്‍ വെച്ച് നടന്ന ഏഷ്യന്‍ ഗെയിംസില്‍ 3:00.56 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് അന്ന് ഖത്തര്‍ ടീം റെക്കോര്‍ഡ് കുറിച്ചത്.
    Published by:Sarath Mohanan
    First published: