ഇന്റർഫേസ് /വാർത്ത /Sports / കഥ തുടരുന്ന ഇന്ത്യന്‍ ഹോക്കി

കഥ തുടരുന്ന ഇന്ത്യന്‍ ഹോക്കി

  • Share this:

    #ലിജിന്‍ കടുക്കാരം

    ഹോക്കിയില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വര്‍ഷമായിരുന്നു 2018. കോമണ്‍വെല്‍ത്ത് ഗെയിംസ് ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് ഹോക്കി തുടങ്ങിയ മൂന്ന് പ്രധാന ടൂര്‍ണ്ണമെന്റുകളിലായിരുന്നു ഇന്ത്യന്‍ സംഘം ഇത്തവണ കളത്തിലിറങ്ങിയത്. എന്നാല്‍ ഇതില്‍ ഒന്നില്‍പ്പോലും കിരീടം ഉയര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. റാങ്കിങ്ങില്‍ 2018 ന്റെ തുടക്കത്തില്‍ ആറാം സ്ഥാനത്തായിരുന്ന ടീം വര്‍ഷാവസാനം ആയപ്പോഴേക്കും ഒരു റാങ്ക് മെച്ചപ്പെടുത്തി അഞ്ചാമതെത്തിയെന്നത് മാത്രമാണ് ടീമിന് ഉയര്‍ത്തിക്കാട്ടാവുന്ന നേട്ടം.

    സീനിയര്‍ താരം സര്‍ദാര്‍ സിങ്ങിന്റെ മടങ്ങി വരവായിരുന്നു 2018 ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ വാര്‍ത്തകളില്‍ നിറച്ചത്. എന്നാല്‍ ഈ സന്തോഷം അധിക നാള്‍ നീണ്ട് നിന്നുമില്ല. ഈ വര്‍ഷം ഇന്ത്യ ആദ്യമിറങ്ങിയ പ്രധാന ടൂര്‍ണ്ണമെന്റ് സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പായിരുന്നു. ഇവിടെ നിന്നു തന്നെ ഇന്ത്യയുടെ തിരിച്ചടി ആരംഭിക്കുകയും ചെയ്തു. മലേഷ്യയില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റില്‍ ഒരു ജയവും ഒരു സമനിലയും മൂന്ന് തോല്‍വികളുമായി അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെടുകയായിരുന്നു. ആറു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിലാണ് ഇന്ത്യയുടെ അഞ്ചാംസ്ഥാനം.

    Also Read: കായിക ലോകത്തെ പെണ്‍കരുത്ത്

    പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസിനിറങ്ങിയ ഇന്ത്യക്ക് സെമിഫൈനല്‍ വരെ മാത്രമേ മുന്നേറാനായുള്ളു. ന്യൂസിലന്‍ഡഡിനോട് 3- 2 ന് തോറ്റായിരുന്നു ഇന്ത്യയുടെ ഫൈനല്‍ മോഹം അവസാനിച്ചത്. പിന്നീട് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് പൊരുതിയ ഇന്ത്യ 1- 2 ന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഏഷ്യന്‍ ഗെയിംസില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദുര്‍ബലര്‍ക്കെതിരെ റെക്കോര്‍ഡ് മാര്‍ജിനില്‍ ജയിച്ചിരുന്ന ഇന്ത്യന്‍ ടീം 2014 ലെ സ്വര്‍ണ നേട്ടം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു.

    Dont Miss:  ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതിയ 2018

    എന്നാല്‍ ആ കുതിപ്പിനും സെമി വരെയെ ആയുസുണ്ടായുള്ളൂ. ഷൂട്ടൗട്ടില്‍ മലേഷ്യയാണ് ഇന്ത്യയെ കീഴടക്കിയത്. പിന്നാലെ പാകിസ്താനോടായിരുന്നു വെങ്കലത്തിനായി ഇന്ത്യ പോരാടിയത്. പാകിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ ജക്കാര്‍ത്തയില്‍ നിന്നും വെങ്കല മെഡല്‍ നേടുകയും ചെയ്തു. 2018 ലെ ഇന്ത്യയുടെ പ്രധാന കിരീട നേട്ടവും ഇത് തന്നെയാണ്.

    You Must Read This: 'ലോകകപ്പിന് ഇറങ്ങിയില്ലെങ്കിലും ഛേത്രി ലോകം കീഴടക്കിയ വര്‍ഷം'

    വര്‍ഷാവസാനം നടന്ന ലോകകപ്പ് ഹോക്കിയിലെയും ഇന്ത്യന്‍ പ്രകടനം മറിച്ചായിരുന്നില്ല. അവസാന നിമിഷം വരെ പ്രതീക്ഷ നല്‍കുന്ന ടീ ഇന്ത്യ ഇവിടെയും ഇത് ആവര്‍ത്തിച്ചു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇത്തവണ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത്. 43 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് ഫൈനല്‍ ബെര്‍ത്ത് സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യ നെതര്‍ലന്‍ഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. ആദ്യം ഒരു ഗോള്‍ നേടി ലീഡുയര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ ഈ വീഴ്ച.

    First published:

    Tags: Men's Hockey World Cup 2018, Sports, Sports news, World cup hockey, Year Ender 2018