നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇന്ത്യന്‍ ഹോക്കിയുടെ വന്മതില്‍'; ചരിത്ര നേട്ടത്തിന് ശേഷം മലയാളി ഗോള്‍ കീപ്പര്‍ക്ക് ആശംസാ പ്രവാഹം

  'ഇന്ത്യന്‍ ഹോക്കിയുടെ വന്മതില്‍'; ചരിത്ര നേട്ടത്തിന് ശേഷം മലയാളി ഗോള്‍ കീപ്പര്‍ക്ക് ആശംസാ പ്രവാഹം

  കളിക്കിടെ ഇന്ത്യന്‍ കീപ്പര്‍ക്ക് 8 പെനാല്‍റ്റി കോര്‍ണറുകള്‍ പ്രതിരോധിക്കേണ്ടി വന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   നീണ്ട 41 വര്‍ഷത്തിന്റെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ സെമി ഫൈനല്‍ പ്രവേശനം നേടിയിരിക്കുന്നത്. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. എട്ട് തവണ ചാമ്പ്യന്‍മാരായ ഇന്ത്യയെ സംബന്ധിച്ച് ഈ നേട്ടം പഴയ നല്ല ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചു പോക്ക് തന്നെയാണ്.

   1980ലെ മോസ്‌കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അത്ര നല്ല കാലമാല്ലായിരുന്നു. 2008 ബീജിംഗ് ഗെയിംസില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്സില്‍ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഹോക്കി എന്ന കായിക വിനോദത്തില്‍ ഇന്ത്യ അത്രയും താഴ്ന്നുപോയ നിമിഷങ്ങളായിരുന്നു അതെല്ലാം.

   ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു വീഴ്ത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് മല്‍സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിന് പിന്നാലെ ശ്രീജേഷിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. മത്സരത്തില്‍ ബ്രിട്ടന് നിരവധി പെനാല്‍റ്റി കോര്‍ണര്‍ അവസരങ്ങളാണ് ലഭിച്ചത്. അതിനെല്ലാം തടയിടുന്നതില്‍ ശ്രീജേഷും ഇന്ത്യന്‍ പ്രതിരോധവും വിജയിച്ചതാണ് മത്സരത്തില്‍ ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചത്.

   Also read: Tokyo Olympics| ഹോക്കിയിലും ഇന്ത്യ; ബ്രിട്ടനെ തകർത്ത് സെമിയിൽ, 41 വർഷത്തിനിടെ ആദ്യം

   ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഹോക്കി ടീമിലെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. നായകനായും യുവതാരങ്ങള്‍ക്ക് മെന്ററായുമെല്ലാം ഗോള്‍പോസ്റ്റിന് മുന്നിലെന്ന പോലെ നിറഞ്ഞു നില്‍ക്കുകയാണ് ഈ മലയാളി താരം. ടീം ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ശ്രീജേഷ് ഒരിക്കല്‍ക്കൂടി ഒരു രക്ഷകന്റെ കുപ്പായത്തിലെത്തി. കളിക്കിടെ ഇന്ത്യന്‍ കീപ്പര്‍ക്ക് 8 പെനാല്‍റ്റി കോര്‍ണറുകള്‍ പ്രതിരോധിക്കേണ്ടി വന്നു. ശ്രീജേഷിന്റെ മികച്ച പ്രകടനത്തിനെ പ്രശംസിച്ച നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

   Also read: Tokyo Olympics | ഇന്ത്യയുടെ സ്വര്‍ണത്തിനായുള്ള കാത്തിരിപ്പ് അവള്‍ അവസാനിപ്പിക്കും, മുന്‍ പരിശീലകന്‍ പറയുന്നു

   ഒളിമ്പിക്സിലെ ആദ്യ മത്സരത്തിലും ഈ മലയാളി താരത്തിന്റെ കഴിവുകള്‍ നമ്മള്‍ കണ്ടിരുന്നു. ഇന്ത്യന്‍ ഗോള്‍ കീപ്പറുടെ മിന്നും സേവുകളാണ് അന്നും മത്സരത്തില്‍ നിര്‍ണായകമായത്. ഒന്നും രണ്ടുമല്ല, ന്യൂസിലന്‍ഡിന്റെ ഗോളെന്നുറച്ച ആറ് ഷോട്ടുകളാണ് താരം തടഞ്ഞിട്ടത്. നെഞ്ചിടിപ്പോടെ കണ്ട മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാത്തത് ഈ മലയാളി താരമാണ്. ഇന്ത്യയുടെ വന്‍മതിലെന്നാണ് മലയാളി താരത്തെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് രാഹുല്‍ ദ്രാവിഡ് എങ്ങിനെയാണോ ഇന്ത്യന്‍ ഹോക്കിക്ക് അതു പോലെയാണ് പി ആര്‍ ശ്രീജേഷെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. ഇന്ത്യയുടെ കളി എന്നൊക്കെ കാണുന്നുവോ അന്നൊക്കെ ഈ മനുഷ്യന്‍ രക്ഷകനാകുന്നുവെന്ന് ചിലര്‍ പറയുന്നു.
   Published by:Sarath Mohanan
   First published:
   )}