ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഗ്രേറ്റ് ബ്രിട്ടനെ നേരിടാന്‍ ഇറങ്ങുകയാണ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം സെമി ഫൈനലില്‍ എത്തുക എന്ന വലിയ കടമ്പയാണ് ടീമിന് മുന്നിലുള്ളത്. റിയോയില്‍ കടുത്ത തിരിച്ചടി നേരിട്ട ടീമിന് തിരിച്ചു വരവിനുള്ള സുവര്‍ണാവസരം കൂടിയാണിത്.
ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. എട്ട് തവണ ചാമ്പ്യന്മാരായ ഇന്ത്യക്ക് 41 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള സെമി ഫൈനല്‍ പ്രവേശനം ഒരു മത്സരം മാത്രം അകലെയാണ്. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ പരാജയപ്പെടുത്തിയാല്‍ അവസാന അങ്കത്തിനായി ഏറ്റുമുട്ടുന്ന നാല് ടീമുകളിലൊന്നായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് മാറാം.
1980ലെ മോസ്കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അത്ര നല്ല കാലമാല്ലായിരുന്നു. 2008 ബീജിംഗ് ഗെയിംസില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്സില്‍ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഹോക്കി എന്ന കായിക വിനോദത്തില്‍ ഇന്ത്യ അത്രയും താഴ്ന്നുപോയ നിമിഷങ്ങളായിരുന്നു അതെല്ലാം.
എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുകയാണ്. ഇത്തവണ പൂള് എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ 5-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ സംഘം തകര്‍ത്തുവിട്ടത്. പൂളില്‍ ആറ് മത്സരങ്ങളില്‍ നാല് ജയങ്ങള്‍ നേടിയ ഇന്ത്യ രണ്ടാം സ്ഥാനം നേടി. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. പൂള് എയില്‍ അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ച ഇന്ത്യ ഒരൊറ്റ മത്സരം മാത്രമാണ് തോറ്റത്. ന്യൂസിലാന്‍ഡിനെ 3-2നു തോല്‍പ്പിച്ചായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ തുടക്കം. തൊട്ടടുത്ത കളിയില്‍ ഓസ്ട്രേലിയയോടു 1-7നു നാണംകെട്ടെങ്കിലും ഇന്ത്യ തളര്‍ന്നില്ല. സ്പെയിനിനെ 3-0നും ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ 3-1നും തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ സ്വര്‍ണമോഹം പൊലിഞ്ഞു; വനിതാ ബാഡ്മിന്റണില്‍ സിന്ധു സെമിയില്‍ പുറത്ത്ടോക്യോയില് ഇന്ത്യക്ക് കനത്ത തിരിച്ചടി. വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ഫൈനലിലെത്താതെ പുറത്ത്. വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിയില്‍ ലോക മൂന്നാം നമ്പറായ ചൈനീസ് തായ്പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍ - 21-18, 21-12.
ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന രണ്ട് താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആവേശോജ്വലമായ പോരാട്ടത്തിനാണ് അരങ്ങുണര്‍ന്നത്. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയതിന് ശേഷമായിരുന്നു സുയിങ് സെറ്റ് സ്വന്തമാക്കിയതെങ്കില്‍ അതുവരെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി എത്തിയ സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവച്ചാണ് സുയിങ് രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.