ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | സ്വർണം നേടിയാൽ 75 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

Tokyo Olympics | സ്വർണം നേടിയാൽ 75 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

News18 Malayalam

News18 Malayalam

ഇതാദ്യമായാണ് ഒളിമ്പിക്സിൽ മെഡൽ നേടുന്നവർക്ക് ഐഒഎ പാരിതോഷികം പ്രഖ്യാപിക്കുന്നത്.

  • Share this:

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ക്യാശ് പ്രൈസ് പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്കെല്ലാം നാഷണൽ സ്പോർട്സ് ഫെഡറേഷൻ 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പുറമേയാണിത്.

ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുന്നവർക്ക് 75 ലക്ഷം രൂപയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി മെഡൽ ജേതാക്കൾക്ക് 40 ലക്ഷവും വെങ്കല മെഡൽ നേടുന്നവർക്ക് 25 ലക്ഷവും പാരിതോഷികം നൽകാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഉപദേശക സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ, ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്കെല്ലാം ഒരു ലക്ഷം രൂപ വീതം നൽകാനും കമ്മിറ്റി ശുപാർശ ചെയ്തതായി ഒളിമ്പിക് അസോസിയേഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

Also Read- Tokyo Olympics | ടോക്യോ 2020 ഒളിമ്പിക്സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ഒരു ലക്ഷം രൂപ ബോണസ് നൽകാമെന്ന ഉപദേശക ഗ്രൂപ്പിന്റെ നിർദ്ദേശങ്ങളും ഐ‌ഒഎ അംഗീകരിച്ചു. പങ്കെടുക്കുന്ന ഓരോ എൻ‌എസ്‌എഫ് അംഗത്തിനും 25 ലക്ഷവും മെഡൽ നേ‍‌ടുന്നവർക്ക് 30 ലക്ഷം രൂപയും നൽകും. ഇതാദ്യമായാണ് ഒളിമ്പിക്സിൽ മെഡൽ നേടുന്നവർക്ക് ഐഒഎ പാരിതോഷികം പ്രഖ്യാപിക്കുന്നത്.

ഇതുകൂടാതെ, ഒളിമ്പിക്സിനായി ടോക്കിയോയിൽ ചെലവഴിക്കുന്ന ദിവസങ്ങളിൽ ഓരോ ഇന്ത്യൻ ടീമംഗങ്ങൾക്കും ഒരു ദിവസം 50 യുഎസ് ഡോളർ വീതം നൽകാനും ശുപാർശയുണ്ട്.

ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്സ് നടക്കുന്നത്. ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഈ സമ്മർ ഒളിമ്പിക്സിൽ 339 മത്സര ഇനങ്ങളിൽ പങ്കെടുക്കും. 119 അത്‌ലറ്റുകളാണ് ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോയിൽ മത്സരിക്കുക. 119 കായികതാരങ്ങളിൽ 67 പുരുഷന്മാരും 52 സ്ത്രീകളുമാണുള്ളത്. റിയോ 2016 ഒളിമ്പിക്സിൽ ഇന്ത്യ 6 മെഡലുകൾ നേടിയിരുന്നു.

കൊറോണ വൈറസ് മഹാമാരി മൂലം മറ്റെല്ലാ പ്രധാന കായിക മത്സരങ്ങളെയും പോലെ 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സും മാറ്റിവച്ചിരുന്നു. ലോഗോയും മറ്റും അച്ചടിച്ച ധാരാളം സാധനസാമഗ്രികൾ പാഴായിപ്പോകുമെന്നതിനാൽ സംഘാടകർ യഥാർത്ഥ പേര് മാറ്റിയില്ല.

Tokyo Olympics| ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കും; സ്വർണ മെഡൽ നേടുവാൻ സിന്ധുവിന് കഴിയും - പുല്ലേല ഗോപീചന്ദ്

ടോക്യോയിൽ നടക്കുന്ന ഒളിംപിക്സിൽ ഇത്തവണ ഇന്ത്യക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രശസ്ത ബാഡ്മിന്റൺ പരിശീലകനായ പുല്ലേല ഗോപീചന്ദ്. ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കുമെന്നാണ് ഗോപീചന്ദ് അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ ഇന്ത്യക്കായി സ്വർണ മെഡൽ നേട്ടം കൈവരിക്കാൻ ബാഡ്മിന്റൺ താരവും ഗോപീചന്ദിന്റെ ശിഷ്യ കൂടിയായ പി വി സിന്ധുവിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദ്രോണാചാര്യ അവാർഡ് ജേതാവായ പരിശീലകൻ പറഞ്ഞു.

ഒളിംപിക്സിൽ ഇതുവരെയുള്ള പ്രകടനങ്ങളെയെല്ലാം മറികടക്കുന്ന പ്രകടനമാകും ഇത്തവണത്തെ ഇന്ത്യൻ സംഘം പുറത്തെടുക്കുക എന്നാണ് പ്രതീക്ഷ. 2012ൽ നടന്ന ലണ്ടന്‍ ഒളിംപിക്‌സിൽ കരസ്ഥമാക്കിയ ആറ് മെഡല്‍ നേട്ടം ടോക്യോയിൽ ഇന്ത്യൻ സംഘം മറികടന്നേക്കും. ഇത്തവണ സർക്കാരിൽ നിന്നും മുമ്പുള്ളതിനേക്കാൾ കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട്. ഇത് താരങ്ങളുടെ പ്രകടനങ്ങളിൽ പ്രതിഫലിക്കും. - ഗോപീചന്ദ് പറഞ്ഞു.

First published:

Tags: Tokyo Olympics, Tokyo Olympics 2020