മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണ് അവസാനഘട്ടത്തിലേക്ക് കടക്കവെ വാതുവെയ്പ്പ് കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഇന്ത്യന്‍ വംശജവാനയ ബ്രിട്ടീഷ് പൗരനും സഹായിയുമാണ് മുംബൈയില്‍ അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലാകുന്നത്.
വെബ്സൈറ്റിന്റെ സഹായത്തോടെ ഔണ്ലൈനിലൂടെയാണ് ഇവര്‍ വാതുവെയ്പ് നടത്തിയിരുന്നത്. പണം കൈപ്പറ്റിയ ശേഷം താല്‍പ്പര്യമുള്ളവര്‍ക്ക് യൂസര്‍ നെയിമും പാസ്വേര്ഡും ഇവര്‍ നല്‍കിയിരുന്നതായും പൊലിസ് പറയുന്നു.
Also Read: റെക്കോര്‍ഡ് ബുക്കില്‍ നിന്ന് പുറത്തേക്കോ? തന്റെ പ്രായത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി അഫ്രിദിസംഭവവുമായി ബന്ധപ്പെട്ട് റിഷി ദരിയനാനി(40), മഹേഷ് ഖേംലാമ(39) എന്നിവരാണ് പിടിയിലായത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ ഇരുവരും വാതുവെയ്പ് നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഘത്തില്‍ നിന്ന് രണ്ട് ലാപ്ടോപും ഏഴ് മൊബൈല്‍ ഫോണുകളും ക്രഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളും 6.95 ലക്ഷം രൂപ മൂല്യം വരുന്ന ഹോംങ്കോഗ് കറന്‍സികളും പിടിച്ചെത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും മെയ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.