Jersey to CMDRF രാജ്യത്തിനു വേണ്ടി അണിഞ്ഞ ജേഴ്‌സി ലേലം ചെയ്യാൻ ഇന്ത്യൻ താരം സഹൽ അബ്ദുൾ സമദ്

Jersey to CMDRF ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുദിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് തീരുമാനം

News18 Malayalam | news18-malayalam
Updated: June 20, 2020, 10:45 AM IST
Jersey to CMDRF രാജ്യത്തിനു വേണ്ടി അണിഞ്ഞ ജേഴ്‌സി ലേലം ചെയ്യാൻ ഇന്ത്യൻ താരം സഹൽ അബ്ദുൾ സമദ്
Sahel Abdul Samad
  • Share this:
ഇന്ത്യൻ ഫുഡ്ബോൾ താരവും കേരളാ ബ്ലാസ്റ്റേർസ് മിഡ് ഫീൽഡറുമായ സഹൽ അബ്ദുൾ സമദ് രാജ്യത്തിന് വേണ്ടി അണിഞ്ഞ ജേഴ്സി ലേലത്തിന് വയ്ക്കുന്നു. ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുദിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് തീരുമാനം. "ഇന്ത്യൻ ഫുഡ് ബോളിന്റെ ഭാവി വാഗ്ദാനം" എന്ന് സുനിൽ ചേത്രി വിശേഷിപ്പിച്ച യുവതാരമാണ് 23കാരനും പയ്യന്നൂർ കവ്വായി സ്വദേശിയായ സഹൽ അബ്ദുൾ സമദ്.

വേൾഡ് കപ്പ് ക്വാളിഫയിംഗ് മാച്ചിൽ അണിഞ്ഞ ജേഴ്സിയാണ് താരം ലേലത്തിന് വയ്ക്കുന്നത്. ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫേസ് ബുക്ക് പേജ് വഴിയും ഓൺലൈനായും ജൂൺ 22 വരെയാണ് ലേലം നടക്കുക. ലേലസംഖ്യ 9048515896, 9633616029 എന്നീ നമ്പറുകളിലേക്ക് സന്ദേശമായി അയച്ചാണ് ലേലം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ലേലത്തിൽ നിലവിൽ സംഖ്യ രണ്ട് ലക്ഷം പിന്നിട്ടു. 202005 ആണ് ഇപ്പോൾ ജേഴ്സിക്കുള്ള ലേല തുക. ക്ലബ് 2005 - ഗ്രേറ്റ് കവ്വായി എന്നിവർ ചേർന്നാണീ തുക വിളിച്ചത്.175019 രൂപ ലേല തുക വിളിച്ച ആസ്പെയർ സ്പോർട്സ് സിറ്റിയായിരുന്നു തൊട്ട് പിന്നിൽ.

TRENDING:Petrol Price | ഇന്ധന വില തുടര്‍ച്ചയായ 14-ാം ദിവസവും കൂട്ടി; 14 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.65 രൂപ [VIDEO]വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്ത് ബന്ധുക്കൾ; 40 കാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു[NEWS]'ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ മണ്ഡലത്തിന്‍റെ എംപിയായിരുന്ന മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല': സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് [NEWS]
2019 ഓൾ ഇന്ത്യൻ ഫുഡ്ബോൾ ഫെഡറേഷന്റെ എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാര ജേതാവ് കൂടിയാണ് സഹൽ അബ്ദുൾ സമദ്. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേർസിന് വേണ്ടി കളത്തിലിറങ്ങി ചുരുങ്ങിയ മത്സരം കൊണ്ട് വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു താരം. സീസണിലെ എമേർജിംഗ് പ്ലയർ പുരസ്കാരവും താരം നേടി.

ലോകോത്തര ബ്രാന്റായ പ്യൂമയുടെ അംബാസിഡറാകാൻ കരാറിലെത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. സുനിൽ ഛേത്രി, ഗുര്‍പ്രീത് സിങ് സന്ധു തുടങ്ങിയവർ മാത്രമാണ് നേരത്തേ ഈ ബ്രാന്റുമായി ധാരണയിലുണ്ടായവർ. ഫുട്ബോളിന് പുറത്ത് വിരാട് കോഹ്ലി,മേരി കോം തുടങ്ങിയ പ്രതിഭകൾക്ക് മാത്രമാണ് ഇത്തരം അവസരം ലഭിച്ചത്.
First published: June 20, 2020, 10:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading