India Vs Australia| സിഡ്നി ഏകദിനത്തിലെ കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യൻ താരങ്ങൾക്ക് 20 ശതമാനം പിഴ ചുമത്തി
സിഡ്നിയിൽ നടന്ന ആദ്യ ഏകദിനം നിശ്ചയിച്ചതിൽ നിന്നും ഒരു മണിക്കൂറോളം വൈകിയാണ് അവസാനിച്ചത്.

News18 Malayalam
- News18 Malayalam
- Last Updated: November 28, 2020, 3:10 PM IST
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ താരങ്ങൾക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യൻ താരങ്ങൾ പിഴയായി അടയ്ക്കേണ്ടത്. നിശ്ചിത സമയത്ത് ഒരു ഓവർ പിറകിലായിരുന്നു ഇന്ത്യ. ഐസിസി മാച്ച് റഫറിമാരുടെ സമിതിയിലെ ഡേവിഡ് ബൂൺ ആണ് പിഴ ചുമത്തിയത്.
''ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആർട്ടിക്കിളിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂർത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്താമെന്ന് വ്യക്തമാക്കുന്നുണ്ട്'' ഐസിസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. Also Read- കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്; ജാഗ്രത
''ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വീഴ്ച സമ്മതിക്കുകയും നിർദേശിക്കപ്പെട്ട പിഴ അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് പ്രത്യേകം വാദം കേൾക്കേണ്ട കാര്യമില്ല. മത്സരം നിയന്ത്രിച്ച ഓൺഫീൽഡ് അമ്പയർമാരായ റോഡ് ടക്കറും സാം നൊഗാസ്കിയും ടിവി അമ്പയറായ പോൾ റഫേലും നാലാം അമ്പയറായ ജെറാഡ് അബൂദും പിഴവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്''- പ്രസ്താവനയിൽ പറയുന്നു.
Also Read- മഞ്ജു വാര്യർ പാടി; 'കിം കിം കിം...' യൂട്യൂബിൽ ട്രെൻഡിംഗ്
സിഡ്നിയിൽ നടന്ന ആദ്യ ഏകദിനം നിശ്ചയിച്ചതിൽ നിന്നും ഒരു മണിക്കൂറോളം വൈകിയാണ് അവസാനിച്ചത്. രാത്രി 10.15ന് മത്സരം അവസാനിക്കുന്ന വിധത്തിലായിരുന്നു മത്സര സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരത്തിലെ അവസാന പന്തെറിഞ്ഞ് കഴിഞ്ഞപ്പോൾ 11.10 ആയിരുന്നു. എട്ടരമണിക്കൂറോളം സമയമെടുത്ത് മത്സരം അവസാനിക്കാൻ.
Also Read- വിവാഹവേദിയിൽ വരന് 'എകെ 47'; പാകിസ്ഥാനിലെ ചെറിയ ഒരു സമ്മാനം
അതേസമയം, ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ പ്രതിഷേധക്കാർ പിച്ചിലേക്ക് എത്തിയതിനെ തുടർന്ന് കുറച്ചുനേരത്തേക്ക് മത്സരം തടസപ്പെട്ടിരുന്നു. എന്നാൽ അഞ്ചു മിനിറ്റോളം മാത്രമായിരുന്നു ഇത്. താൻ കളിച്ചിട്ടുള്ള ഏറ്റവും ദീർഘമേറിയ 50 ഓവര് മത്സമെന്നാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്.
''ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആർട്ടിക്കിളിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂർത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്താമെന്ന് വ്യക്തമാക്കുന്നുണ്ട്'' ഐസിസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.