നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കളിച്ചവരും കളി കണ്ടവരും' ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഒറ്റനോട്ടത്തില്‍

  'കളിച്ചവരും കളി കണ്ടവരും' ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഒറ്റനോട്ടത്തില്‍

  രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ടീമില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത്

  India

  India

  • News18
  • Last Updated :
  • Share this:
   ലോകകപ്പില്‍ സെമിയില്‍ പുറത്തായെങ്കിലും മികച്ച പ്രകടനമാണ് പല ഇന്ത്യന്‍ താരങ്ങളും പുറത്തെടുത്തത്. രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയുമാണ് ഇക്കൂട്ടത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരോ ഇന്ത്യന്‍ താരത്തിന്റെയും പ്രകടനം എങ്ങനെ ഉണ്ടായിരുന്നുവെന്നും പത്തില്‍ എത്ര മാര്‍ക്ക് താരങ്ങള്‍ക്ക് നല്‍കാമെന്നും നോക്കാം.

   ജസ്പ്രീത് ബുമ്ര  9/10

   മത്സരം 9
   വിക്കറ്റ് 18
   ഇക്കോണമി : 4.41

   ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ജസ്പ്രീത് ബുമ്ര തന്നെയായിരുന്നു. 9 കളിയില്‍ 18 വിക്കറ്റ് വീഴ്ത്തിയ ബുമ്ര, ആദ്യ പവര്‍പ്ലേയിലും, ഡെത്ത് ഓവറുകളിലും പന്തെറിഞ്ഞിട്ടും ശരാശരി വിട്ടുകൊടുത്തത് 4.41 റണ്‍സ് മാത്രം.

   രോഹിത് ശര്‍മ 8.5/10

   മത്സരം 9
   റണ്‍സ് 648
   100/50 : 5/0

   ചരിത്രത്തില്‍ മറ്റാര്‍ക്കും സാധ്യമായിട്ടില്ലാത്ത വിധം ഒരു ലോകകപ്പില്‍ 5 സെഞ്ച്വറിനേട്ടത്തിലെത്തിയ രോഹിത് ശര്‍മ്മ. 9 കളിയില്‍ അടിച്ചൂകൂട്ടിയത് 648 റണ്‍സ്. ബൗളിങ്ങില്‍ ബുമ്ര ആയിരുന്നെങ്കില്‍ ബാറ്റിങ്ങിലെ നെടുന്തൂണ്‍ രോഹിത് ആയിരുന്നു. എന്നാല്‍ നോക്കൗട്ട് ഘട്ടത്തിലെ പരാജയം ടീമിനും രോഹിതിനും തിരിച്ചടിയായി.

   രവീന്ദ്ര ജഡേജ 8/10

   മത്സരം 2
   റണ്‍സ് 77
   വിക്കറ്റ് 2
   ഫീല്‍ഡിംഗ് +41

   രണ്ട് കളിയില്‍ മാത്രം അവസരം ലഭിച്ചിട്ടും, രവീന്ദ്ര ജഡേജ ഇന്ത്യന്‍ നിരയിലെ താരങ്ങളിലൊരാളായി. സെമിയിലെ ജേഡജയുടെ പ്രകടനം ഇനി ഏറെക്കാലം ക്രിക്കറ്റ് പ്രേമികള്‍ മനസില്‍ സൂക്ഷിക്കും.  77 റണ്‍സും 2 വിക്കറ്റും ആയി തിളങ്ങിയ ജഡേജ ഫീല്‍ഡിങ്ങിലും മികവ് തെളിയിച്ചു.

   ശിഖര്‍ ധവാന്‍ 7.5/10

   മത്സരം 2
   റണ്‍സ് 125
   100/50 : 1/0

   ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന് പിന്നീടുള്ള മത്സരങ്ങള്‍ പരിക്ക് കാരണം നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. 2 കളിയില്‍ 125 റണ്‍സെടുത്ത ധവാന് പത്തില്‍ 7.5 മാര്‍ക്ക്

   മുഹമ്മദ് ഷമി 7/10

   മത്സരം 4
   വിക്കറ്റ് 14
   ഇക്കോണമി 5.48

   അവസരം കിട്ടിയപ്പോഴൊക്കെ മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്തി. ഹാട്രിക്ക് അടക്കം നാലു കളിയില്‍ 14 വിക്കറ്റ്. എന്നിട്ടും ടീമില്‍ സ്ഥിരാംഗമായില്ല. അവസാന ഓവറുകളില്‍ റണ്‍സ് ധാരാളമായി വഴങ്ങിയത് ഷമിക്ക് വിനയായി.

   വിരാട് കോഹ്‌ലി 6.5/10

   മത്സരം 9
   റണ്‍സ് 443
   100/50 : 0/5

   ലോകകപ്പില്‍ നായകന്‍ വിരാട് കോഹ്‌ലി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. എന്നിട്ടും 443 റണ്‍സെടുത്തു. 5 അര്‍ധസെഞ്ച്വറി നേടിയിട്ടും, ഒന്നും പോലും സെഞ്ച്വറിയാക്കാനായില്ല. ടീം തെരഞ്ഞെടുപ്പിലെ പാളിച്ചകളും, അംപയറുമായുള്ള തര്‍ക്കവും, നോക്കൗട്ടിലെ പതിവുപരാജയവും കാരണം കോഹ്‌ലിയുടെ മാര്‍ക്ക് 10ല്‍ ആറര മാത്രം

   ഹാര്‍ദിക് പാണ്ഡ്യ 6.5 /10

   മത്സരം 9
   റണ്‍സ് 226
   വിക്കറ്റ് 10

   ഹാര്‍ദിക് പാണ്ഡ്യക്ക് 9 കളിയില്‍ 226 റണ്‍സും 10 വിക്കറ്റും. സ്‌കോറിംഗ് വേഗം ഉയര്‍ത്താന്‍ നാലാം നമ്പറില്‍ അയച്ചപ്പോളൊക്കെ പ്രതീക്ഷ കാക്കാന്‍ പാണ്ഡ്യ ശ്രമിച്ചു .എന്നാല്‍ സെമിഫൈനലില്‍ പിഴച്ചു. ബൗളിങ്ങില്‍ സ്ഥിരമായി 10 ഓവര്‍ എറിയാന്‍ പണ്ഡ്യക്ക് കഴിഞ്ഞത് അവസാന മത്സരങ്ങളില്‍ ഇന്ത്യക്ക് നേട്ടമായി.

   ഭുവനേശ്വര്‍ കുമാര്‍ 6.5

   മത്സരം 6
   വിക്കറ്റ് 10
   ഇക്കോണമി 5.20

   ഭുവനേശ്വര്‍ കുമാറിന് 6 കളിയില്‍ 10 വിക്കറ്റാണ് ലഭിച്ചത്. മിക്കപ്പോഴും ബുമ്രക്ക് മികച്ച പിന്തുണ നല്‍കാന്‍ ഭുവനേശ്വറിനായി. ഓസ്േ്രടലിയക്കെതിരെ ഇന്ത്യന്‍ ജയത്തിന് വഴിയൊരുക്കിയതും ഭുവി തന്നെ. എങ്കിലും കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു.

   കെ.എല്‍.രാഹുല്‍ 6/10

   മത്സരം 9
   റണ്‍സ് 361
   100/50 : 1/2

   കെ എല്‍ രാഹുല്‍ ഒന്‍പത് കളിയില്‍ 361 റണ്‍സ് നേടി. നാലാം നമ്പറില്‍ തുടങ്ങി ഓപ്പണറായി. സെഞ്ച്വറി നേടിയെങ്കിലും ആരാധകരുടെ വിശ്വാസം ആര്‍ജ്ജിക്കാനായില്ല. സെമിയിലെ പുറത്താകല്‍ ദയനീയമായി .

   എം.എസ്.ധോണി 5.5/10

   മത്സരം 9
   റണ്‍സ് 273
   100/50 : 0/2

   എം എസ് ധോണിക്ക് വിമര്‍ശനങ്ങള്‍ ഏറെ കേട്ട ലോകകപ്പായിരുന്നു ഇത്. അഫ്ഗാനെതിരയും നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെതിരെയും അര്‍ധസെഞ്ച്വറി നേടിയെങ്കിലും ധോണിയുടെ മോശം സ്‌ട്രൈക്ക്
   റേറ്റ് ചര്‍ച്ചയായി. വിക്കറ്റിന് പിന്നിലും പതിവില്ലാത്ത പിഴവുകള്‍ താരം ടൂര്‍ണമെന്റില്‍ വരുത്തി.

   റിഷഭ് പന്ത് 4/10

   മത്സരം 4
   റണ്‍സ് 116
   50/100:  0/0

   റിഷഭ് പന്തിന് ആദ്യ ലോകകപ്പില്‍ നാലാം നമ്പറില്‍ അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 4 കളിയില്‍ 116 റണ്‍സ്. സെമിയില്‍ നിലയുറപ്പിച്ചെങ്കിലും അനാവശ്യതിടുക്കം കാണിച്ച് പുറത്തായി.

   വിജയ് ശങ്കര്‍ 3.5/10

   മത്സരം 3
   റണ്‍സ് 58
   വിക്കറ്റ് 2

   വിവാദങ്ങളുടെ അകമ്പടിയോടെ ടീമിലെത്തിയ വിജയ് ശങ്കര്‍ ഭേദപ്പെട്ട പ്രകടനത്തില്‍ ഒതുങ്ങിപ്പോവുകയായിരുന്നു. പകുതിയായപ്പോള്‍ പരിക്കേറ്റ് മടങ്ങുകയും ചെയ്തു.

   യുസ്‌വേന്ദ്ര ചഹല്‍ 3.5/10

   മത്സരം 8
   വിക്കറ്റ് 12
   ശരാശരി : 36.83

   റിസ്റ്റ് സ്പിന്നര്‍മാരുടെ പരാജയം ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. മധ്യഓവറുകളില്‍ ചഹലും കുല്‍ദീപും വിക്കറ്റ് വീഴ്ത്തുമന്ന പ്രതീക്ഷ ഇല്ലാതായി. ചാഹല്‍ 8 കളിയില്‍ 12 വിക്കറ്റ് വീഴത്തി.

   കുല്‍ദീപ് യാദവ് 3 /10

   മത്സരം 7
   വിക്കറ്റ് 6
   ശരാശരി : 56.16

   കുല്‍ദീപിന് 7 കളിയില്‍ കിട്ടിയത് 6 വിക്കറ്റ് മാത്രം. ബൗളിംഗ് ശരാശരി 56.16.

   കേദാര്‍ ജാദവ് 3/10

   മത്സരം 6
   റണ്‍സ് 80
   100/50 : 0/1

   ലോകകപ്പില്‍ ഇന്ത്യയുടെ നിരാശയായി മാറിയ താരമാണ് കേദാര്‍ ജാദവ്. ആറു കളിയില്‍ അഫ്ഗാനെതിരായ അര്‍ധസെഞ്ച്വറി മാത്രം. ബൗളിംഗിലും ജാദവിനെ കോഹ്‌ലി അവഗണിച്ചു.

   ദിനേശ് കാര്‍ത്തിക്ക് 1 /10

   മത്സരം 3
   റണ്‍സ് 14
   100/50 : 0/0

   ഈ ലോകകപ്പിലും ദിനേശ് കാര്‍ത്തിക്കിന് ഓര്‍മ്മിക്കാന്‍ ഒന്നും ഉണ്ടായില്ല. 3 കളിയില്‍ 14 റണ്‍സ് മാത്രം. സെമിയില്‍ ധോണിക്ക് മുന്‍പേ ഇറക്കിയിട്ടും നിരാശപ്പെടുത്തി.

   First published:
   )}