• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'നൂറിൽ മൂന്ന്'; കണക്കിൽ വട്ടംകറങ്ങി വീണകാര്യം തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി

പത്താം ക്ലാസില്‍ കണക്കുപരീക്ഷ പാസാവാന്‍ എടുത്തതുപോലുള്ള അധ്വാനമൊന്നും ക്രിക്കറ്റില്‍ എടുത്തിട്ടില്ലെന്ന് ഇന്ത്യൻ നായകൻ

news18
Updated: September 8, 2019, 7:36 PM IST
'നൂറിൽ മൂന്ന്'; കണക്കിൽ വട്ടംകറങ്ങി വീണകാര്യം തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി
kohli
news18
Updated: September 8, 2019, 7:36 PM IST
ഏറ്റവും മികച്ച പന്തിൽ പോലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിക്കറ്റെടുക്കുക എന്നത് ബൗളർമാരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. മികച്ച ഫോമിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. പേസിനും ബൗൺസിനും സ്പിന്നിനും മുന്നിൽ പതറാതെ നിൽക്കുന്ന ഇന്ത്യൻ നായകന് കനത്ത വെല്ലുവിളി ഉയർന്ന ഒരു കാലമുണ്ടായിരുന്നു. അത് പക്ഷേ കളിക്കളത്തിന് പുറത്തായിരുന്നു. കൃത്യമായി പറഞ്ഞാൽ സ്കൂൾ‌ പഠനകാലത്ത്. ഇന്ത്യൻ നായകനെ വട്ടംകറക്കി വീഴ്ത്തിയതാകട്ടെ, 'കണക്ക്' എന്ന വില്ലനും. പഠനകാലത്ത് കണക്കിൽ‌ താനൊരു തോൽവിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കോഹ്ലി.

പത്താം ക്ലാസില്‍ കണക്കുപരീക്ഷ പാസാവാന്‍ എടുത്തതുപോലുള്ള അധ്വാനമൊന്നും ക്രിക്കറ്റില്‍ എടുത്തിട്ടില്ലെന്നും കോഹ്ലി പറയുന്നു. 'സ്‌കൂളില്‍ പഠിക്കുമ്പോള്‍ നമുക്ക് കണക്ക് പരീക്ഷയുണ്ടാകും. നൂറാണ് കണക്കില്‍ കിട്ടാവുന്ന പരമാവധി മാര്‍ക്ക്. എനിക്ക് അന്ന് കിട്ടിയിരുന്നത് നൂറില്‍ മൂന്ന് മാര്‍ക്കാണ്. അത്രയ്ക്ക് കേമനായിരുന്നു ഞാന്‍ കണക്കില്‍. എന്തിനാണ് ഒരാള്‍ കണക്ക് പഠിക്കുന്നതെന്ന് കൂടി എനിക്ക് മനസിലായിരുന്നില്ല'-ഇന്‍ ഡെപ്ത്ത് വിത്ത് ഗ്രഹാം ബെന്‍സിങ്ങര്‍ എന്ന സ്‌പോര്‍ട്‌സ് വെബ് ഷോയിൽ കോഹ്ലി പറഞ്ഞു.

Also Read- സ്റ്റാർക്കിന്റെ അതിവേഗ പന്തിൽ ജോ റൂട്ടിന്റെ 'കവചം' തരിപ്പണമായി

'കണക്കിലെ സങ്കീര്‍ണതകളൊന്നും എനിക്ക് മനസിലാകുമായിരുന്നില്ല. ഈ സമവാക്യങ്ങളൊന്നും ഒരിക്കലും ജീവിതത്തില്‍ ഉപയോഗിച്ചിട്ടുമില്ല. പത്താം ക്ലാസ് എങ്ങനെയെങ്കിലും കടന്നുകിട്ടിയാല്‍ മാത്രം മതിയായിരുന്നു. അതുകഴിഞ്ഞാല്‍ പിന്നെ കണക്ക് പഠിക്കണമോ വേണ്ടയോ എന്ന് വേണമെങ്കില്‍ നമുക്ക് തീരുമാനിക്കാമല്ലോ. ഈ പരീക്ഷ പാസാവാന്‍ നടത്തിയ അധ്വാനമൊന്നും ക്രിക്കറ്റില്‍ വേണ്ടിവന്നിട്ടില്ല' -കോഹ്ലി കൂട്ടിച്ചേർത്തു.

First published: September 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...