നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • HBD Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ കായിക താരങ്ങള്‍

  HBD Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ കായിക താരങ്ങള്‍

  സൈന നെഹ്വാള്‍, സൈഖോം മീരാഭായ് ചാനു, അങ്കിത റെയ്‌ന, സ്വപ്ന ബര്‍മാന്‍ തുടങ്ങിയവര്‍ മോദിക്ക് പിറന്നാള്‍ ആശംസയുമായെത്തി.

  പ്രധാനമന്ത്രി നരേന്ദ്രമോദി (Photo: AFP)

  പ്രധാനമന്ത്രി നരേന്ദ്രമോദി (Photo: AFP)

  • Share this:
   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിന് ആശംസയുമായി ഇന്ത്യന്‍ കായിക താരങ്ങള്‍. സൈന നെഹ്വാള്‍, സൈഖോം മീരാഭായ് ചാനു, അങ്കിത റെയ്‌ന, സ്വപ്ന ബര്‍മാന്‍ തുടങ്ങിയവര്‍ മോദിക്ക് പിറന്നാള്‍ ആശംസയുമായെത്തി.

   'നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സാറിന് ജന്മദിനാശംസകള്‍. രാജ്യത്തോടുള്ള നിങ്ങളുടെ സമര്‍പ്പണവും കാഴ്ചപ്പാടും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നിങ്ങളുടെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'- ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് സൈഖോം മീരാഭായ് ചാനു ട്വിറ്ററില്‍ കുറിച്ചു.


   'പ്രിയ നരേന്ദ്രമോദി സാര്‍, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. അതുല്യമായ ഗുണങ്ങളുള്ള ഒരു നേതാവാണ് നിങ്ങള്‍. അനേകര്‍ക്ക് പ്രചോദനമായതിന് നന്ദി.'- ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ട്വിറ്ററില്‍ കുറിച്ചു.


   ടെന്നീസ് താരം അങ്കിത റെയ്‌നയാണ് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസ നിരന്ന മറ്റൊരാള്‍.


   സ്വപ്ന ബര്‍മാനും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.

   സെപ്റ്റംബർ 17 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനമാണ്. വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺ ചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക. ഇതുകൂടാതെ 14 കോടി സൗജന്യ റേഷൻ കിറ്റും വിതരണം ചെയ്യാനാണ് ബിജെപി പദ്ധതിയിടുന്നത്. റേഷൻ കിറ്റുകൾക്ക് പുറത്ത് 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്തിരിക്കും.
   Published by:Sarath Mohanan
   First published:
   )}