അത്ലറ്റിക്സില് തിങ്കളാഴ്ച ഇന്ത്യക്ക് നിരാശയോടെ തുടക്കം. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദ് സെമി ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി. 100 മീറ്റര്‍ മത്സരത്തിലെ പരാജയത്തിന് പിന്നാലെയാണിത്. ഹീറ്റ് 4ല്‍ ആണ് ഇന്ന് നടന്ന മത്സരത്തില്‍ താരം മത്സരിക്കുവാനിറങ്ങിയത്. 200 മീറ്ററില്‍ അവസാന സ്ഥാനക്കാരിയായിട്ടാണ് താരം ഓട്ടം പൂര്‍ത്തിയാക്കിയത്. 23.85 സെക്കന്‍ഡിലാണ് ദ്യുതി റേസ് പൂര്‍ത്തിയാക്കിയത്.
അവസാനമെങ്കിലും സീസണിലെ ഏറ്റവും മികച്ച സമയമാണ് ദ്യുതി ചന്ദ് ഇന്ന് കണ്ടെത്തിയത്. പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാരാണ് അടുത്ത റൗണ്ടുകളിലേക്ക് യോഗ്യത നേടുക. 22.11 സെക്കന്‍ഡുകള്‍ കൊണ്ടു മത്സരം പൂര്‍ത്തിയാക്കിയ നമീബിയയുടെ ക്രീസ്റ്റീന്‍ എംബോമയാണ് വനിതകളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയത്. 22.20 സെക്കന്‍ഡുകള്‍ കുറിച്ച് അമേരിക്കയുടെ ഗബ്രിയേല തോമസ് രണ്ടാമതും 22.72 സെക്കന്‍ഡുകളുമായി നൈഗറിന്റെ അമിനാതു സെയ്നി മൂന്നാമതുമായി അടുത്ത റൗണ്ടുകളിലേക്ക് മുന്നേറി.
Tokyo Olympics | ഇന്ത്യയുടെ സ്വര്‍ണത്തിനായുള്ള കാത്തിരിപ്പ് അവള് അവസാനിപ്പിക്കും, മുന്‍ പരിശീലകന് പറയുന്നു
ടോക്യോ ഒളിമ്പിക്സില്‍ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇത് വരെ നേടിയിരിക്കുന്നത്. ഇത്തവണത്തെ ഒളിമ്പിക്സില്‍ കന്നി സ്വര്‍ണത്തിനായുള്ള കാത്തിരിപ്പ് ഇന്ത്യ തുടരുകയാണ്. എന്നാല്‍ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ പോകുന്നത് ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഗുസ്തി പരിശീലകന് അന്ഡ്രൂ കുക്ക്. ഒളിമ്പിക്സില്‍ ഇന്ത്യക്കു വലിയ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നാണ് ഗുസ്തി. അക്കൂട്ടത്തിലെ മിന്നും താരമാണ് ഫോഗട്ട്.
ഗുസ്തിയില്‍ 53 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലെ ടോപ്സീഡ് കൂടിയാണ് ഫോഗട്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ ഗംഭീര പ്രകടനം നടത്തി മുന്നേറുന്ന ഫോഗട്ട് ഒളിമ്പിക്സിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം അഞ്ചിനാണ് ഒളിമ്പിക്സില്‍ ഫോഗട്ട് ആദ്യ മല്‍രത്തിനിറങ്ങുന്നത്. ഫോഗട്ടിനെക്കൂടാതെ പുരുഷ വിഭാഗത്തില്‍ ബജ്റംഗ് പുനിയയാണ് ഗുസ്തിയില്‍ ഇന്ത്യക്കു ഏറെ മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു താരം.
അമേരിക്കക്കാരനായ ആന്‍ഡ്രൂ കുക്ക് 2019ല്‍ ഇന്ത്യന്‍ ഗുസ്തി സംഘത്തിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. അന്‍ഷു മാലിക്ക്, ദിവ്യ കക്രാന് തുടങ്ങിയ യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ഫോഗട്ടിന്റെ പ്രകടനം വളരെ അടുത്ത് നിന്നു വീക്ഷിക്കുകയും ചെയ്തിട്ടുള്ള ആള് കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോക്യോയില്‍ ഫോഗട്ട് ചാമ്പ്യനാകുമെന്ന് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.