നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • നയിക്കാന്‍ രോഹിത്; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ വൈസ് ക്യാപ്റ്റന്‍

  നയിക്കാന്‍ രോഹിത്; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ വൈസ് ക്യാപ്റ്റന്‍

  മുഴുവന്‍ സമയ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്.

  Reuters

  Reuters

  • Share this:
   മുംബൈ: ന്യൂസിലന്‍ഡിനെതിരായ(New Zealand) ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ(Indian Cricket Team) പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് ശര്‍മ(Rohit Sharma) നയിക്കും. അതേസമയം ട്വന്റി20 ലോക കപ്പോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക്(Virat Kohli) വിശ്രമം അനുവദിച്ചു. 16അംഗ ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

   കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദ്, കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യര്‍, ഡല്‍ഹിയുടെ ആവേശ് ഖാന്‍, ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. അതേസമയം മലയാളി താരമായ സഞ്ജു സാസണ് ടീമില്‍ ഇടം കിട്ടിയില്ല.

   മുഴുവന്‍ സമയ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്. നവംബര്‍ 17ന് ജയ്പുര്‍, 19ന് റാഞ്ചി, 21ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങള്‍. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലില്ല.

   ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെയും പ്രഖ്യാപിച്ചു. ഗുജറാത്ത് താരംപ്രിയങ്ക് പഞ്ചലാണ് ക്യാപ്റ്റന്‍. മൂന്ന് ചതുര്‍ദിന മത്സരങ്ങളാണ് ഇന്ത്യന്‍ എ ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഒന്‍പതു വരെയാണ് മത്സരങ്ങള്‍.   ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

   ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം: പ്രിയങ്ക് പഞ്ചല്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ബാബാ അപരാജിത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, സൗരഭ് കുമാര്‍, നവ്ദീപ് സെയ്‌നി, ഉമ്രാന്‍ മാലിക്ക്, ഇഷാന്‍ പോറെല്‍, അര്‍സാന്‍ നഗ്വാസ്വല്ല.
   Published by:Jayesh Krishnan
   First published:
   )}