HOME » NEWS » Sports » INDIAN SQUAD FOR THE SRI LANKA TOUR WILL START THEIR 14 DAYS QUARANTINE FROM MONDAY

ശ്രീലങ്കന്‍ പര്യടനം: താരങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്വാറന്റൈന്‍, ലങ്കയില്‍ മൂന്ന് പരിശീലന മത്സരങ്ങളും

പതിനാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 28നാണ് ടീം ഇന്ത്യ കൊളംബോയിലേക്ക് പോകുന്നത്. കൊളംബോയില്‍ എത്തിയാല്‍ മൂന്ന് ദിവസം താരങ്ങള്‍ക്ക് കര്‍ശന ക്വാറന്റീനായിരിക്കും.

News18 Malayalam | news18-malayalam
Updated: June 12, 2021, 2:48 PM IST
ശ്രീലങ്കന്‍ പര്യടനം: താരങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്വാറന്റൈന്‍, ലങ്കയില്‍ മൂന്ന് പരിശീലന മത്സരങ്ങളും
പതിനാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 28നാണ് ടീം ഇന്ത്യ കൊളംബോയിലേക്ക് പോകുന്നത്. കൊളംബോയില്‍ എത്തിയാല്‍ മൂന്ന് ദിവസം താരങ്ങള്‍ക്ക് കര്‍ശന ക്വാറന്റീനായിരിക്കും.
  • Share this:
ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനൊരുങ്ങി ബി സി സി ഐ. 14 ദിവസമാണ് താരങ്ങളെ ക്വാറന്റൈനു വിധേയരാക്കാന്‍ ബി സി സി ഐ തീരുമാനം. ക്വാറന്റൈന്‍ തിങ്കളാഴ്ച ആരംഭിക്കും. ഇതില്‍ ആദ്യത്തെ ഏഴ് ദിവസം താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ആയിരിക്കും ഏര്‍പ്പെടുത്തുകയെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ എത്തിയാല്‍ ഇന്ത്യന്‍ ടീമിന് പരിശീലന മത്സരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. പകരം താരങ്ങള്‍ പരസ്പരം ടീമുകളായി തിരിഞ്ഞ് ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങള്‍ കളിക്കും. ലങ്കയില്‍ എത്തിയാലും താരങ്ങള്‍ക്ക് ക്വാറന്റൈന്‍ ഉണ്ട്.

'ശ്രീലങ്കയുടെ എ ടീമിനെതിരെ അല്ലെങ്കില്‍ ലങ്കന്‍ ബോര്‍ഡ് ഏര്‍പ്പാടാക്കുന്ന ഒരു ടീമിനെതിരേ പരിശീലന മത്സരം കളിക്കണമെന്ന ആവശ്യം ഇന്ത്യന്‍ ടീം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രോട്ടോകോളുകള്‍ ഇതിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതിനാല്‍ ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങള്‍ കളിക്കാന്‍ ബി സി സി ഐയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ടീം ഇന്ത്യ പരമ്പരയ്ക്കുള്ള ഒരുക്കമെന്ന നിലയില്‍ ഒരു ടി20 മത്സരവും രണ്ട് ഏകദിനങ്ങളും കളിക്കും'- ലങ്കന്‍ ബോര്‍ഡിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ എ എന്‍ ഐയോട് വ്യക്തമാക്കി.

ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര്‍ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട് മൂന്ന് ഏകദിനങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം. പതിനാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 28നാണ് ടീം ഇന്ത്യ കൊളംബോയിലേക്ക് പോകുന്നത്. കൊളംബോയില്‍ എത്തിയാല്‍ മൂന്ന് ദിവസം താരങ്ങള്‍ക്ക് കര്‍ശന ക്വാറന്റീനായിരിക്കും.

പര്യടനത്തിനുള്ള ടീമിനെ ഈയിടെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്. ഓപ്പണര്‍ ശിഖാര്‍ ധവാനെയാണ് ഈ പര്യടനത്തില്‍ ടീമിന്റെ നായകനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.

സമീപകാലങ്ങളിലെ ആഭ്യന്തര ക്രിക്കറ്റിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനങ്ങളാണ് യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം നേടിക്കൊടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറായ റുതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്, ക്രൂനാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.
Published by: Sarath Mohanan
First published: June 12, 2021, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories