• HOME
 • »
 • NEWS
 • »
 • sports
 • »
 • INDIAN SQUAD FOR THE T20 WORLD CUP 2021 WILL BE ANNOUNCED TODAY

T20 World Cup | ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം; സാധ്യതാ ടീം ഇങ്ങനെ

ഓപ്പണിങ്ങില്‍ സീനിയര്‍ താരം ശിഖര്‍ ധവാന്‍ ഇടംപിടിക്കുമോ എന്നത് പ്രധാന ചോദ്യമാണ്.

indian-cricket-team

indian-cricket-team

 • Share this:
  ഈ വര്‍ഷം യു എ ഈയില്‍ വെച്ചു നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ടീം പ്രഖ്യാപനം വരുമെന്നാണ് സൂചന. നായകന്‍ വിരാട് കോഹ്ലി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവരുമായി സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ടീമിനെ പ്രഖ്യാപിക്കുക.

  ട്വന്റി 20യിലെ റെക്കോര്‍ഡും ഫോമും ശാരീരികക്ഷമതയും കണക്കിലെടുത്താല്‍ ലോകകപ്പ് ടീമിലെത്താന്‍ ഏറെക്കുറെ സാധ്യതയുള്ളവര്‍ ഇവരാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, മധ്യനിരയില്‍ നായകന്‍ വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇവര്‍ക്കെല്ലാം സാധ്യത കൂടുതലാണ്.

  ഓപ്പണിങ്ങില്‍ സീനിയര്‍ താരം ശിഖര്‍ ധവാന്‍ ഇടംപിടിക്കുമോ എന്നത് പ്രധാന ചോദ്യമാണ്. ഇവിടെ ധവാനും പൃഥ്വി ഷായും തമ്മിലാണ് പ്രധാന മത്സരം. പരിക്കില്‍ നിന്ന് മുക്തനായി എത്തുന്ന ശ്രേയസ് അയ്യര്‍, യുവതാരം ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമില്‍ ഇടംലഭിക്കാന്‍ സാധ്യതയുള്ള മറ്റ് താരങ്ങള്‍.

  ബൗളര്‍മാരുടെ കാര്യത്തിലാണ് വലിയ ആകാംക്ഷ നിലനില്‍ക്കുന്നത്. പേസ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് ഷമിയും ടീമില്‍ ഇടം നേടാനാണ് സാധ്യത. ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാരായി സെലക്ടര്‍മാര്‍ക്ക് മുന്‍പിലുള്ളത്. നാല് പേസര്‍മാര്‍ എങ്കിലും അന്തിമ പതിനഞ്ചില്‍ എത്തിയേക്കും. എക്സ്ട്രാ സ്പിന്നറായി രാഹുല്‍ ചഹറോ, വരുണ്‍ ചക്രവര്‍ത്തിയോ യുഎഇയിലെത്താനും സാധ്യതയുണ്ട്.

  യു എ ഈയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പ് തുടങ്ങുക. ലോകകപ്പിനായി 15 താരങ്ങളെയാണ് ഓരോ ടീമിലും പരമാവധി ഉള്‍പ്പെടുത്താന്‍ ഐസിസി അനുമതി നല്‍കിയിരിക്കുന്നത്. അധികം താരങ്ങളെ ലോകകപ്പ് സംഘത്തിനൊപ്പം കൂട്ടുകയാണെങ്കില്‍ അവരുടെ ചെലവ് അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തന്നെ വഹിക്കണമെന്നും ഐസിസി നിഷ്‌കര്‍ഷിക്കുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ 20 പേരുള്‍പ്പെടുന്ന ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

  ഒക്ടോബര്‍ 24നു ചിരവൈരികളായ പാകിസ്താനെതിരേയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്.
  Published by:Sarath Mohanan
  First published:
  )}