• HOME
  • »
  • NEWS
  • »
  • sports
  • »
  • Indian Super League ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ ഗോവയില്‍: മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

Indian Super League ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ ഗോവയില്‍: മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

ISL നടത്തിപ്പുകാരായ എഫ്.എസ്.ഡി.എല്ലും ഗോവ സ്‌പോര്‍ട്‌സ് അതോറിറ്റിയും തമ്മില്‍ ധാരണയായി. നവംബറില്‍ മൂന്ന് വേദികളിലായാണ് മത്സരം

isl

isl

  • Share this:
    ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ ഗോവയില്‍ വച്ച നടത്തും. ഇക്കാര്യത്തില്‍ ഐ.എസ്.എല്‍ നടത്തിപ്പുകാരായ എഫ്.എസ്.ഡി.എല്ലും ഗോവ സ്‌പോര്‍ട്‌സ് അതോറിറ്റിയും തമ്മില്‍ ധാരണയായി. നവംബറില്‍ മൂന്ന് വേദികളിലായാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

    ഫത്തോര്‍ദ, വാസ്‌കോ, ബാംബോളിം എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുക. ഒപ്പം പങ്കെടുക്കുന്ന എല്ല ടീമുകള്‍ക്കും ഓരോ പരിശീലന ഗ്രൗണ്ടും അനുവദിക്കും. ഒക്ടോബര്‍ ഒന്നിനും പത്തിനുമിടയില്‍ ടീമുകള്‍ പ്രീസീസണ്‍ ആരംഭിക്കുമെന്നാണ് സൂചന.

    ഗോവയിലെ ഐഎസ്‌എല്ലിന്റെ ഏഴാം സീസണ്‍ കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ സീസണ്‍ നമ്മള്‍ അവസാനിപ്പിച്ചതും ഇവിടെ വച്ച്‌ തന്നെയായിരുന്നുവെന്ന് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിതാ അംബാനി പറഞ്ഞു.
    You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]ഓർഡർ ചെയ്തത്​​​ ​1400 രൂപയുടെ സാധനം; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടി; കിട്ടിയത് ഫ്രീയായി എടുത്തോളാൻ​ ആമസോണ്‍ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
    ഗോവയെന്ന മനോഹരമായ സംസ്ഥാനത്തിനും അവിടുത്തെ ഫുട്‌ബോളിനെ പാഷനാക്കിയ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍. ഒരിക്കല്‍ക്കൂടി ഇന്ത്യയിലെ ബ്യൂട്ടിഫുള്‍ ഗെയിമിന്റെ കേന്ദ്രമാായി അവര്‍ മാറിയിരിക്കുന്നതായും നിത അഭിപ്രായപ്പെട്ടു.

    നവംബര്‍ 21നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ ഐഎസ്‌എല്ലിനു വിസില്‍ മുഴങ്ങുന്നത്. 2021 മാര്‍ച്ച്‌ 21നായിരിക്കും ഫൈനല്‍.
    Published by:user_49
    First published: