നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final| കിവീസ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിംഗ്സിൽ 217 റൺസിന് പുറത്തായി

  WTC Final| കിവീസ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിംഗ്സിൽ 217 റൺസിന് പുറത്തായി

  അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യൻ നിരയുടെ കഥ കഴിച്ചത്. 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

  അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യൻ നിരയുടെ കഥ കഴിച്ചത്

  അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യൻ നിരയുടെ കഥ കഴിച്ചത്

  • Share this:
   ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ന്യൂസിലൻഡിനെതിരെ ഒന്നാം ഇന്നിങ്സിൽ 217 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യൻ നിരയുടെ കഥ കഴിച്ചത്. 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോഹ്ലി 44 റൺസെടുത്തു. നീൽ വാഗ്നറും ട്രെൻറ് ബോൾട്ടും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 10.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 19 റൺസ് എടുത്തിട്ടുണ്ട്. എട്ട് റൺസുമായി കോൺവെയും 11 റൺസുമായി ടോം ലാതവുമാണ് ക്രീസിൽ. 

   വെളിച്ചക്കുറവ് കാരണം രണ്ടാം ദിനത്തിൽ കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. മൂന്ന് വിക്കറ്റിന് 146 റൺസ് എന്ന ഭേദപ്പെട്ട നിലയിൽ നിന്നാണ് ഇന്ത്യ 217 റൺസിന് പുറത്തായത്. മികച്ച ഒരു ടോട്ടൽ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യൻ ടീം പേസ് കെണിയിൽ വീഴുന്നതാണ് കണ്ടത്. മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. തലേ ദിവസത്തെ തൻ്റെ സ്കോറായ 44ലേക്ക് ഒരു റൺ പോലും ചേർക്കാൻ ഇന്ത്യൻ ക്യാപ്റ്റന് കഴിഞ്ഞില്ല. ജാമിസൻ്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോഹ്ലി പുറത്തായത്.

   പിന്നാലെ ക്രീസിൽ വന്ന യുവതാരം ഋഷഭ് പന്തിനും കാര്യമായ സംഭാവനയൊന്നും നൽകാൻ കഴിഞ്ഞില്ല. 22 പന്ത് നേരിട്ട താരത്തിന് വെറും നാല് റൺസ് മാത്രമാണ് നേടാനായത്. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്തിൽ കവർ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച താരത്തെ സ്ലിപ്പിൽ ലാതം പിടികൂടി.

   മറുവശത്ത് ആത്മവിശ്വാസത്തോടെ കളിച്ചിരുന്ന രഹാനെയാണ് പിന്നീട് മടങ്ങിയത്. പതിയെ മുന്നേറിയ രഹാനെ അർധ സെഞ്ചുറിക്ക് ഒരു റൺ മാത്രം അകലെയാണ് പുറത്തായത്. നീൽ വാഗ്നറുടെ ബൗൺസറിൽ പുൾ ഷോട്ടിന് ശ്രമിച്ച രഹാനെ ലാതത്തിന് ക്യാച്ച് നൽകി മടങ്ങി. ഇതോടെ ഇന്ത്യ ആറിന് 182 റൺസ് എന്ന നിലയിലേക്ക് വീണു.

   പിന്നീട് ക്രീസിൽ ഒത്തുചേർന്ന അശ്വിനും ജഡേജയും ഇന്ത്യൻ സ്കോർ ഉയർത്താൻ ശ്രമിച്ചുവെങ്കിലും 22 റൺസുമായി അശ്വിനും മടങ്ങി. 27 പന്തില്‍ 22 റണ്‍സെടുത്ത സ്പിന്നര്‍ സ്ലിപ്പില്‍ ലാഥത്തിന് ക്യാച്ച് നല്‍കി. പിന്നീട് കൂടുതൽ നഷ്ടം കൂടാതെ ഇന്ത്യ ലഞ്ചിന് പിരിഞ്ഞു. കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 211റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ലഞ്ചിന് ശേഷം പക്ഷേ കളി പെട്ടെന്ന് തീർക്കാനുള്ള ധൃതിയിൽ ആയിരുന്നു കിവീസ് ടീം. ഇന്ത്യൻ താരങ്ങളും അധികം ചെറുത്തനിൽപ്പ് കാണിക്കാൻ ശ്രമിക്കാഞ്ഞതോടെ അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ആറ് റൺസിനിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തിയ ഇന്ത്യ കിവീസ് പേസർമാർക്ക് മുന്നിൽ ശെരിക്കും വീണു.    Summary

   New Zealand bowlers roll over Indian batting line-up, bowls them out for 217; Kyle Jamieson shines with a fifer
   Published by:Naveen
   First published:
   )}