നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ക്യാപ്റ്റന്‍സി വിവാദം: രാജ്യത്തെക്കാള്‍ വലുതല്ല കോഹ്ലിയും രോഹിത്തും; താരങ്ങള്‍ക്കെതിരെ വിമര്‍ശനം കനക്കുന്നു

    ക്യാപ്റ്റന്‍സി വിവാദം: രാജ്യത്തെക്കാള്‍ വലുതല്ല കോഹ്ലിയും രോഹിത്തും; താരങ്ങള്‍ക്കെതിരെ വിമര്‍ശനം കനക്കുന്നു

    ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത് എന്ന് മറക്കരുത് എന്നാണ് ആരാധകര്‍ ഓര്‍മപ്പെടുത്തുന്നത്.

    • Share this:
      ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വിവാദം ശക്തമാകുന്നതിനിടെ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും നേരെ വിമര്‍ശനവുമായി ആരാധകര്‍. സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത്തും ഏകദിന പരമ്പരയില്‍ നിന്ന് കോഹ്ലിയും പിന്മാറിയതോടെയാണ് രൂക്ഷ വിമര്‍ശനവുമായി പ്രതികരണങ്ങള്‍ ഉയരുന്നത്.


      എന്നാല്‍ കോഹ്ലിയുടെ പിന്മാറ്റത്തില്‍ ബിസിസിഐ സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനു വേണ്ടിയാണ് കോഹ്ലി ഏകദിന പരമ്പരയില്‍ നിന്നും മാറിനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.


      ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത് എന്ന് മറക്കരുത് എന്നാണ് ആരാധകര്‍ ഓര്‍മപ്പെടുത്തുന്നത്. ഇന്ത്യന്‍ ടീമിന്റെ ആവശ്യങ്ങളേക്കാള്‍ പരിഗണന ഇപ്പോള്‍ രണ്ട് കളിക്കാരുടേയും ഈഗോയ്ക്കാണ് ലഭിക്കുന്നത്. രണ്ട് കളിക്കാരും കൂടുതല്‍ പക്വതയോടെ പെരുമാറണം എന്നും ആരാധകര്‍ പറയുന്നു. ഇതെല്ലാം ബിസിസിഐയുടെ തിരക്കഥയാണെന്നും വിമര്‍ശനം ഉയരുന്നു.


      കോഹ്ലിക്ക് കീഴില്‍ ടെസ്റ്റില്‍ കളിക്കാന്‍ താത്പര്യം ഇല്ലാത്തതാണ് രോഹിത്തിന്റെ പരിക്കിന്റെ പിന്നിലെന്ന പരിഹാസവും ഉയരുന്നുണ്ട്. മകളുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് കോഹ്ലി ഏകദിന പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ജനുവരി 11നാണ് കോഹ്ലിയുടെ മകളുടെ പിറന്നാള്‍. സൗത്ത് ആഫ്രിക്കയുമായുള്ള അവസാന ടെസ്റ്റ് ആരംഭിക്കുന്നതും ഇതേ ദിവസമാണ്.

      Published by:Sarath Mohanan
      First published:
      )}