• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIAN TEAM HEAD COACH RAVI SHASTRI TESTED POSITIVE FOR COVID 19 AND 4 MEMBERS IN ISOLATION

IND vs ENG | ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രവിശാസ്ത്രിക്ക് കോവിഡ്; പരിശീലക സംഘം ഐസൊലേഷനില്‍

ശനിയാഴ്ച വൈകീട്ട് നടത്തിയ ടെസ്റ്റിന്റെ ഫലം വന്നപ്പോഴാണ് ശാസ്ത്രി പോസിറ്റീവാണെന്ന് വ്യക്തമായത്.

Ravi Shastri

Ravi Shastri

  • Share this:
    ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന് കോവിഡ് സ്ഥിരീകരിച്ചത്. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് മത്സരം പുനരാരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് മുഖ്യ പരിശീലകന് കോവിഡ് സ്ഥിരീകരിച്ച വിവരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ബി സി സി ഐ പുറത്തുവിട്ടത്.

    ഇതോടെ അദ്ദേഹത്തെ ഐസൊലേഷനിലേക്കു മാറ്റിയിരിക്കുകയാണ്. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയും മുന്‍കരുതലിന്റെ ഭാഗമായി ഐസൊലേഷനിലേക്കു മാറ്റിയിട്ടുണ്ട്. ടീം ഹോട്ടലിലെ മുറിയില്‍ തന്നെ കഴിയുന്ന ഇവര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആവാതെ ടീമിനൊപ്പം ചേരില്ല. ഇന്നു രാവിലെ ശാസ്ത്രിയടക്കം കോച്ചിങ് സംഘത്തിലെ മുഴുവന്‍ പേരെയും ആര്‍ടി- പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയിരുന്നു.

    ശനിയാഴ്ച വൈകീട്ട് നടത്തിയ ടെസ്റ്റിന്റെ ഫലം വന്നപ്പോഴാണ് ശാസ്ത്രി പോസിറ്റീവാണെന്ന് വ്യക്തമായത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഇന്ത്യന്‍ താരങ്ങളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഈ ടെസ്റ്റില്‍ ആരും പോസിറ്റീവ് അല്ലെന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ നാലാം ടെസ്റ്റിന്റെ നാലാം ദിനം മത്സരത്തിന് മറ്റ് പ്രതിസന്ധിയൊന്നുമില്ലെന്ന് ബിസിസിഐ അറിയിച്ചു. ഓവലിലാണ് ഇരുടീമുകളും തമ്മിലുള്ള നാലാം ടെസ്റ്റ് നടക്കുന്നത്.


    മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 270 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്ലിയും (37 പന്തില്‍ 22 ) രവീന്ദ്ര ജഡേജയുമാണ് (ഒന്‍പത്) ക്രീസില്‍. രണ്ട് ദിവസം ശേഷിക്കേ ഇന്ത്യക്ക് 171 റണ്ണിന്റെ ലീഡ് നേടാനായിട്ടുണ്ട്.

    നേരത്തെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 43 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 46 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബെയര്‍‌സ്റ്റോ പിടിച്ചാണ് രാഹുല്‍ പുറത്തായത്. രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 83 റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ പൂജാരയുമൊത്ത് രോഹിത് ഇതുവരെ 129 റണ്‍സ് കൂട്ടുച്ചേര്‍ത്തിട്ടുണ്ട്.

    അതേസമയം രോഹിതിന്റെ ആദ്യ വിദേശ സെഞ്ചുറിയായിരുന്നു ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയത്. നേരത്തേ അദ്ദേഹം ഒരു ഓപ്പണറായി 11,000 റണ്‍സ് എന്ന നേട്ടം മറികടന്നിരുന്നു. വെള്ളിയാഴ്ച ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15,000 റണ്‍സ് നേട്ടവും കൈവരിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി രോഹിത് ശര്‍മ്മ മാറുകയും ചെയ്തു. ഈ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 34,357 റണ്‍സുമായി ഏറ്റവും മുന്നില്‍.
    Published by:Sarath Mohanan
    First published:
    )}