വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്; അവസാനമാകുന്നത് 28 വർഷം നീണ്ട കരിയറിന്
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്; അവസാനമാകുന്നത് 28 വർഷം നീണ്ട കരിയറിന്
എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും നേടിയിട്ടുണ്ട്. 1996 അറ്റ്ലാന്റ ഒളിംപിക്സിൽ സിംഗിൾസിൽ വെങ്കല മെഡൽ നേടിയിരുന്നു.
ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും ഒളിംപിക്സ് മെഡല്‍ ജേതാവുമായ ലിയാൻഡര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ൽ കരിയറിനോട് വിടപറയുന്ന വര്‍ഷമായിരിക്കുമെന്നാണ് പേസിന്റെ പ്രഖ്യാപനം. ക്രിസ്മസ് ആശംസകളറിയിച്ചുകൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് 46കാരനായ പേസ് ഇക്കാര്യം അറിയിച്ചത്. 28 വര്‍ഷത്തെ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്.
2020ല്‍ തെരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും- വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കെവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ സമയത്തും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നല്കിയ മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് നന്ദി അറിയിച്ചു.
1973ല്‍ ബംഗാളിലാണ് പേസ് ജനിച്ചത്. എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. 1996 അറ്റ്ലാന്റ ഒളിംപിക്സിൽ സിംഗിൾസിൽ വെങ്കല മെഡൽ നേടിയിരുന്നു. രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡ് നേടിയിട്ടുമുണ്ട്. ഇപ്പോൾ മുംബൈയിലാണ് താമസം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.