നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Jimmy George | വോളിബോൾ കോർട്ടിലെ ഇടിമുഴക്കം; ജിമ്മി ജോർജ് ഓർമ്മയായിട്ട് 34 വർഷം

  Jimmy George | വോളിബോൾ കോർട്ടിലെ ഇടിമുഴക്കം; ജിമ്മി ജോർജ് ഓർമ്മയായിട്ട് 34 വർഷം

  1987 നവംബ‍ർ 30ന് ഇറ്റലിയില്‍ ഉണ്ടായ കാറപകടത്തിൽ അപ്രതീക്ഷിതമായാണ് വോളിബോൾ കോർട്ടിലെ ആരവങ്ങൾക്കിടയിൽ നിന്നും അതിരുകളില്ലാത്ത ലോകത്തേക്ക് വിടവാങ്ങിയത്.

  Jimmy George

  Jimmy George

  • Share this:
   വോളിബോൾ (Volleyball) കോർട്ടിലെ ഇടിമുഴക്കമെന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ ഇതിഹാസ താരമായ ജിമ്മി ജോർജ് (Jimmy George) ഓർമ്മയായിട്ട് ഇന്നേക്ക് 34 വർഷം. കണ്ണൂർ പേരാവൂരിലെ ഗ്രാമത്തിലെ വോളിബോൾ കോർട്ടുകളിൽ നിന്നും ഉതിർന്ന് തുടങ്ങിയ ജിമ്മി ജോർജിന്റെ സ്മാഷുകൾ യൂറോപ്പിലെ ലീഗുകളിൽ വരെ അടിച്ചിറങ്ങിയതോടെയാണ് താരം ഇന്ത്യൻ വോളിബോളിന്റെ (Indian Volleyball) മുഖമായി മാറിയത്. വോളിബോളിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 സ്പൈക്കർമാരിൽ ഒരാളായ ജിമ്മി ജോർജ് 1987 നവംബ‍ർ 30ന് ഇറ്റലിയില്‍ ഉണ്ടായ കാറപകടത്തിൽ അപ്രതീക്ഷിതമായാണ് വോളിബോൾ കോർട്ടിലെ ആരവങ്ങൾക്കിടയിൽ നിന്നും അതിരുകളില്ലാത്ത ലോകത്തേക്ക് വിടവാങ്ങിയത്.

   കണ്ണൂരിലെ പേരാവൂരില്‍ 1955 മാര്‍ച്ച് എട്ടിനായിരുന്നു ജിമ്മിയുടെ ജനനം. പാരമ്പര്യമായി വോളിബോൾ പിന്തുടരുന്ന കുടുംബമായിരുന്നു ജിമ്മിയുടേത്. അതുകൊണ്ട് തന്നെ സഹോദരങ്ങൾക്കൊപ്പം പിതാവിന്റെ ശിക്ഷണത്തിലാണ് ജിമ്മി വോളിബോളിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പിതാവിൽ നിന്നും ലഭിച്ച ബാലപാഠങ്ങൾ ആധാരമാക്കിയ ജിമ്മി ഇന്ത്യൻ വോളിബോളിലെ ഇതിഹാസ താരങ്ങളുടെ ഗണത്തിലേക്ക് സ്മാഷ് ചെയ്ത് കയറുകയായിരുന്നു. 21-ാം വയസില്‍ അര്‍ജുന അവാര്‍ഡ് നേടിയതോടെ, ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന നേട്ടം ജിമ്മി സ്വന്തമാക്കി. പിന്നാലെ യൂറോപ്യൻ പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം കൂടി ജിമ്മിയെ തേടിയെത്തി.

   1970ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായിരുന്ന ജിമ്മി പിന്നീട് പാല സെന്റ് തോമസ് കോളേജ് ടീമിലും അംഗമായി. കേരള യുണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ നാല് തവണയും യുണിവേഴ്സിറ്റിക്ക് അന്തര്‍ സര്‍വ്വകലാശാല കിരീടം നേടിക്കൊടുക്കാൻ ജിമ്മിക്ക് കഴിഞ്ഞു. 1971ല്‍ 16-ാം വയസില്‍ കേരള ടീമിലേക്ക്  എത്തിയ ജിമ്മി നീണ്ട 11 വർഷം ടീമിലെ പ്രധാന താരമായിരുന്നു. 1976ല്‍ കേരള പോലീസിന്റെ ടീമിൽ അംഗമായ ജിമ്മി വോളിബോൾ കോർട്ടിനോടും ലോകത്തോടും വിട പറയുന്നത് വരെയും പോലീസ് ടീമിലെ അംഗമായിരുന്നു.   79ല്‍ സർവീസിൽ നിന്നും ലീവെടുത്ത് അബുദാബി സ്പോര്‍ട്സ് ക്ലബിനായി കളിക്കാന്‍ പോയതോടെയാണ് ജിമ്മി വോളിബോളിന്റെ ആഗോള മുഖമായി മാറിയത്. അബുദാബി സ്പോര്‍ട്സ് ക്ലബിനൊപ്പവും തന്റെ മികച്ച പ്രകടനം തുടർന്ന താരം അന്നാട്ടിലെ മികച്ച കളിക്കാരൻ എന്ന ഖ്യാതി നേടിയെടുത്തു. പിന്നീട് 1982ല്‍ ഇറ്റലിയിലേക്ക് ചേക്കേറിയതോടെ ഹെർമീസ് ദേവനായും ജിമ്മിയെ ആളുകൾ വാഴ്ത്തി തുടങ്ങി.

   1976 ലെ സോള്‍, 1978 ലെ ബാങ്കോക്ക്, 1986 ലെ സോള്‍ എന്നീ ഏഷ്യന്‍ ഗെയിംസുകളില്‍ ജിമ്മി ജോര്‍ജ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതിൽ ഇന്ത്യ വെങ്കലം നേടിയ 86 ലെ സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചതും ജിമ്മി ആയിരുന്നു. 10-ാം നമ്പര്‍ ജേഴ്സിയില്‍ കായിക ചരിത്രത്തിന്‍റെ പ്രൗഢിക്കൊപ്പം തകർത്താടി ജിമ്മി 80കളിലെ മികച്ച അറ്റാക്കർമാരിൽ ഒരാൾ കൂടിയായിരുന്നു.
   Published by:Naveen
   First published:
   )}