ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ കടുത്ത ആരാധികയാണ് വനിതാ ക്രിക്കറ്റ് താരം സുഷമ വർമ. വനിതാ ടീമിലെ വിക്കറ്റ് കീപ്പറാണ് 27 കാരിയായ ഹിമാചൽ പ്രദേശുകാരി.
മാസ്റ്റർ ബ്ലാസ്റ്റർ വിരമിച്ചതിന് ശേഷം ഐപിഎൽ കാണാറില്ലെന്ന് പറയുകയാണ് സുഷമ വർമ. മുംബൈ ഇന്ത്യൻസ് ആരാധികയാണെങ്കിലും സച്ചിൻ ഇല്ലാത്ത ഐപിഎൽ വിരസമാണെന്ന് സുഷമ പറയുന്നു.
"ഇപ്പോൾ ഐപിഎൽ മത്സരങ്ങൾ അധികം കാണാറില്ല. സച്ചിൻ ഉണ്ടായിരുന്നപ്പോൾ മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾ മുടങ്ങാതെ കാണാൻ ശ്രമിക്കുമായിരുന്നു."- സുഷമ പറയുന്നു.
ഐഎപിൽ മത്സരത്തിനായി മുംബൈ ഇന്ത്യൻസ് ടീം ധരംശാലയിൽ എത്തിയപ്പോൾ സച്ചിനെ കാണണമെന്ന മോഹവുമായി എത്തിയ ആയിരങ്ങളുടെ കൂട്ടത്തിൽ ഈ വനിതാ ക്രിക്കറ്റ് താരവുമുണ്ടായിരുന്നു. എന്നാൽ അന്ന് നിരാശയായിരുന്നു ഫലം.
സച്ചിൻ കഴിഞ്ഞാൽ ഇന്ത്യൻ പുരുഷ ടീമിലെ സുഷമയുടെ ഇഷ്ടതാരം മഹേന്ദ്ര സിങ് ധോണിയായിരുന്നു. അദ്ദേഹത്തെ നേരിട്ട് കണാൻ സാധിച്ചതിനെ കുറിച്ചും സുഷമ പറയുന്നു. ഇന്ത്യൻ വനിതാ ടീമിനായി 38 ഏകദിനങ്ങളും 19 ട്വി-20 മത്സരങ്ങളും ഒരു ടെസ്റ്റും വിക്കറ്റ് കീപ്പർ, ബാറ്റ്സ് വുമണായ സുഷക കളിച്ചിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.