• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIAN WOMEN S HOCKEY PLAYER S FAMILY FACES CASTIEST SLUR AFTER LOSING IN OLYMPIC SEMIFINALS

ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍ തോറ്റതിനു പിന്നാലെ ടീമംഗത്തിന്റെ വീടിനു മുന്നില്‍ ജാതീയ അധിക്ഷേപം

ടീം തോറ്റതിനു കാരണം ദേശീയ ടീമില്‍ ഒരുപാട് ദളിതര്‍ ഉള്ളതിനാലാണെന്നും ഹോക്കിയില്‍ മാത്രമല്ല ഒരു കായികവിനോദത്തിലും ദളിതരെ ഉള്‍പ്പെടുത്തരുതെന്ന് ഇവര്‍ പറഞ്ഞതായും വന്ദനയുടെ ബന്ധുക്കള്‍ ആരോപിച്ചു.

വന്ദന കത്താരിയ

വന്ദന കത്താരിയ

  • Share this:
    ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വനിതാ ടീം സെമിഫൈനലില്‍ പുറത്തായിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. ഇന്ത്യ മത്സരത്തില്‍ ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിച്ച് രണ്ട് തവണ അര്‍ജന്റീന ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ 1-2 എന്ന സ്‌കോറിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇന്ത്യ ബ്രിട്ടനുമായി വെങ്കല മത്സരത്തില്‍ ഏറ്റുമുട്ടും.

    സെമിഫൈനലില്‍ അര്‍ജന്റീനയ്ക്കതിരെ തോറ്റതിനു പിന്നാലെ ടീമംഗവും മുന്‍ ക്യാപ്റ്റനുമായ വന്ദനാ കത്താരിയയുടെ ഹരിദ്വാറിലെ വീടിനു മുന്നില്‍ വര്‍ഗീയാധിക്ഷേപം നടന്നിരിക്കുന്നു. ടീം തോറ്റതിനു കാരണം ദേശീയ ടീമില്‍ ഒരുപാട് ദളിതര്‍ ഉള്ളതിനാലാണെന്നും ഹോക്കിയില്‍ മാത്രമല്ല ഒരു കായികവിനോദത്തിലും ദളിതരെ ഉള്‍പ്പെടുത്തരുതെന്ന് ഇവര്‍ പറഞ്ഞതായും വന്ദനയുടെ ബന്ധുക്കള്‍ ആരോപിച്ചു.

    ബൈക്കില്‍ വന്ന രണ്ടു പേര്‍ വന്ദനയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചതെന്ന് താരത്തിന്റെ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇവരെ രണ്ടു പേരെയും മുമ്പ് കണ്ടിട്ടുണ്ടെന്നും ഇരുവരും മുന്നാക്ക ജാതിയില്‍പെട്ടവരാണെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

    തങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച ഇവര്‍ ഇട്ടിരുന്ന വസ്ത്രം മാറ്റിയ ശേഷം വീടിനു മുന്നില്‍ പടക്കം പൊട്ടിക്കുകയും പ്രത്യേക രീതിയില്‍ നൃത്തം ചെയ്യുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. താഴ്ന്ന ജാതിക്കാരെ കളിയാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന നൃത്തച്ചുവടുകളായിരുന്നു ഇവരുടേതെന്ന് വന്ദനയുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

    അതേസമയം, ഒളിമ്പിക്സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനല്‍ പ്രവേശനം നേടിയത്. 1980 ഒളിമ്പിക്സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്. ഇത്തവണ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലിലേക്ക് മുന്നേറിയത്.

    ചരിത്ര വെങ്കലവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം; ഒളിമ്പിക്‌സ് ഹോക്കിയില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് മെഡല്‍

    ടോക്യോയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഹോക്കി ടീം. ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി ടീം. അത്യന്തം ആവേശകരമായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം ചരിത്ര മെഡല്‍ നേടിയത്. മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് നടത്തിയ തകര്‍പ്പന്‍ സേവുകളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

    ഇന്ത്യക്കായി സിമ്രന്‍ജീത് സിങ് രണ്ടു ഗോളുകള്‍ നേടി. ഹാര്‍ദിക് സിങ്, രുപീന്ദര്‍പാല്‍ സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ജര്‍മനിക്ക് വേണ്ടി തിമൂര്‍ ഒറുസ് രണ്ട് ഗോളുകള്‍ നേടി.
    Published by:Sarath Mohanan
    First published:
    )}