നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മഞ്ഞപ്പടയ്ക്ക് പുതിയൊരു വജ്രായുധം കൂടി; ലോകകപ്പ് ഹീറോ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

  മഞ്ഞപ്പടയ്ക്ക് പുതിയൊരു വജ്രായുധം കൂടി; ലോകകപ്പ് ഹീറോ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

  • Last Updated :
  • Share this:
   തിരുവനന്തപുരം: ആദ്യ മത്സരത്തിലെ മിന്നുന്ന ജയത്തോടെ ആരാധകര്‍ക്ക് പുത്തന്‍ പ്രതീക്ഷകളായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണില്‍ നല്‍കിയത്. കൊല്‍ക്കത്തയെ അവരുടെ നാട്ടില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു ബ്ലസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ മഞ്ഞപ്പടയുടെ ആരാധകരിലേക്ക് മറ്റൊരു സന്തോഷവാര്‍ത്തയാണ് മാനേജ്‌മെന്റ് എത്തിച്ചിരിക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ഹീറോ ജീക്‌സണ്‍ സിങ്ങുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

   കാര്‍ലോസിലൂടെ തിരിച്ചടിച്ച് പൂനെ; ഡല്‍ഹി പൂനെ മത്സരം സമനിലയില്‍
    ലോകകപ്പില്‍ ഇന്ത്യയുടെ ഏക ഗോളിന് അവകാശിയായ മണിപ്പുര്‍ സ്വദേശി സീസണില്‍ കേരളാ ക്യമ്പിലുണ്ടാകും. ലോകകപ്പില്‍ ജീക്‌സണിന്റെ സഹതാരവും ഇന്ത്യയുടെ ഗോള്‍കീപ്പറുമായിരുന്ന ധീരജ് സിങ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലുണ്ട്. കേരളത്തിന്റെ ഒന്നാം നമ്പര്‍ ഗോളിയായ ധീരജ് തന്നെയായിരുന്നു ആദ്യ മത്സരത്തില്‍ ടീമിന്റെ വലകാത്തത്.


   അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ നേടിയ ഏക ഗോള്‍ പിറന്നത് ജീക്‌സണിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കൊളംബിയക്കെതിരെയായിരുന്നു ജീക്സണ്‍ ഗോള്‍ നേടിയത്. മധ്യനിരയില്‍ കളിമെനയുന്ന താരം പഞ്ചാബ് മിനര്‍വയുടെ യൂത്ത് ടീമിലൂടെയാണ് ദേശീയ ശ്രദ്ധയകര്‍ഷിക്കുന്നത്. മിനര്‍വയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആരോസിലും കളിച്ചു.

   അരങ്ങേറ്റ മത്സരങ്ങളിലെ സെഞ്ച്വറി വീരന്‍; ഫസ്റ്റ് ക്ലാസ് അനുഭവ സമ്പത്തില്‍ സച്ചിനു പുറകില്‍: പൃഥ്വി ഷായെന്ന പതിനെട്ടുകാരന്റെ കരിയര്‍ ഇങ്ങിനെ

   ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ കൂടെ സെര്‍ബിയിലാണ് ജീക്‌സണിപ്പോള്‍. നാട്ടില്‍ മടങ്ങിയെത്തിയാലാകും താരം ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിനൊപ്പം ചേരുക. വെള്ളിയാഴ്ച കൊച്ചിയില്‍ മുംബൈയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

    

    

    
   First published:
   )}